തെലുങ്കിൽ ചെയ്തതെല്ലാം കോളജ് ഗേൾസ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയിൽ കംഫർട്ടബിൾ മലയാളത്തിലാണ്.
തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും അവ റിയൽ അല്ല. ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട എന്ന തീരുമാനമെടുത്ത് ഒരു കൊല്ലം കാത്തിരുന്നു.
പക്ഷെ തെലുങ്കിൽനിന്ന് ഓഫറുകൾ വന്നില്ല. തെലുങ്കിൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാൽ ചെയ്യാമെന്ന് കരുതി കാത്തിരുന്നു.
അപ്പോൾ പടങ്ങളില്ലാതെ ഞാൻ വീട്ടിൽ ഇരുന്നു. എന്റെ കാഴ്ചപ്പാടുകൾ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താൽ എനിക്ക് മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നു.
-ഇന്ദ്രജ