മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷയില്‍ നിളങ്ങിനിന്ന നായികയായിരുന്നു ഇന്ദ്രജ. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ശ്രദ്ധ, ബെന്ജോണ്സണ് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് ഇന്ദ്രജ മലയാളത്തിലും കൈയടി വാങ്ങിയത്.
ക്രോണിക് ബാച്ച്ലര് എന്ന ചിത്രത്തില്‍ വില്ലത്തി വേഷത്തിലെത്തിയും ഇന്ദ്രജ പ്രേക്ഷക പ്രശംസ നേടി. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ തുടക്കത്തില്‍ രാജാത്തി എന്ന പേരിലാണ് അറിയപ്പെട്ടത്.
നായികയായി മാറിയതോടെയാണ് ഇന്ദ്രജ എന്ന പേരിലേക്ക് മാറിയത്. മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം മലയാളം പഠിച്ചാണ് ഇന്ദ്രജ കരിയറില്‍ വിജയിച്ചത്.
പിന്നീടു മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ഈ നടി സജീവമായിരുന്നു. തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജയുടെ വിവാഹം മിശ്ര വിവാഹമായിരുന്നു.
മുസ്ലിം വിശ്വാസിയായ അബ്സര്‍ എന്ന ബിസിനസുകാരനെ ആയിരുന്നു ഇന്ദ്രജ വിവാഹം കഴിച്ചത്. വലിയ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു വിവാഹം. ഇന്ദ്രജയുടെ വാക്കുകള്‍ ഇങ്ങനെ…
അതൊരു എടുത്ത് ചാടിയുള്ള തീരുമാനം ആയിരുന്നില്ല. ആറ് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹം കഴിച്ചത്. പരിചയപ്പെട്ട് നാളുകള്‍ക്ക് ശേഷമാണ് അബ്സറുമായി പ്രണയത്തിലാവുന്നത്.
എനിക്ക് പറ്റിയ ആളാണെന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ഞാന്‍ പക്കാ വെജിറ്റേറിയനായി തന്നെയാണ് കഴിയുന്നത്.
വീട്ടില്‍ നോണ്‍വെജ് പാചകം ചെയ്യാറില്ല. കഴിക്കേണ്ടവര്‍ പുറത്ത് നിന്നു കഴിക്കും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ചുമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കാന്‍ എത്തുമ്പോള്‍ മകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു എനിക്കുള്ളത്.
എന്നാല്‍ ആറാം ക്ലാസുകാരിയായ മകളാണ് എന്നെ പ്രോത്സാഹിപ്പിക്കാന്‍ മുമ്പില്‍ തന്നെ ഉണ്ടായിരുന്നത്. മലയാളത്തില്‍ മാത്രമേ അഭിനയിക്കാതെ ഇരുന്നുള്ളു. ഈ കാലയളവില്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
-പിജി