എറണാകുളം: തിരുവനന്തപുരത്തു പെയ്ത മഴയില് നടി നടന് പൃഥിരാജിന്റെ വീട്ടില് വെള്ളം കയറയതിനെത്തുടര്ന്ന് താരത്തിന്റെ അമ്മ മല്ലിക സുകുമാരനെ വാര്പ്പില് കയറ്റി രക്ഷപ്പെടുത്തിയത് ചര്ച്ചയായിരുന്നു.
എന്നാല് രക്ഷാപ്രവര്ത്തനത്തെപ്പോലും സന്ദര്ഭോചിതമായമല്ലാത്ത ട്രോള് ഇറക്കി ചിലര് പരിഹസിച്ചു. മല്ലികയെ രക്ഷാപ്രവര്ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില് വൈറലാക്കിയായിരുന്നു പരിഹാസം.
മകന്റെ ഒന്നര കോടിയുടെ ലംബോര്ഗിനി കാറിനു പോകാന് കേരളത്തിലെ റോഡ് പോരാ എന്ന മല്ലികാ സുകുമാന്റെ പഴയ പ്രസ്താവനയെ ഉയര്ത്തിപിടിച്ചായിരുന്നു ട്രോള്.
ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല് കാണാന് നല്ല ചേലാണെന്ന് പറയുന്നതു പോലെയുള്ള ട്രോളിറക്കിയ ട്രോളന്മാര്ക്ക് ചുട്ടമറുപടിയാണ് മല്ലികയുടെ മക്കള് നല്കിയത്. എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്ത്തനങ്ങളിലും സജീവമായാണ് ഇന്ദ്രജിത്തും പൂര്ണിമയും ട്രോളന്മാര്ക്ക് മറുപടി നല്കിയത്.
അവശ്യ സാധനങ്ങള് ശേഖരിക്കുന്നതിലും മറ്റുമാണ് ഇവര് മുന്ഗണന നല്കുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചാണ് പ്രളയ ബാധിതര്ക്കായി ഇരുവരും പ്രവര്ത്തിക്കുന്നത്. ദുരിതബാധിതര്ക്ക് സഹായം അഭ്യര്ത്ഥിച്ചുകൊണ്ട് പൂര്ണ്ണിമ ഫേസ്ബുക്കിലൂടെ അഭ്യര്ത്ഥന നടത്തിയിരുന്നു.
ദുരിത ബാധിതര്ക്ക് വേണ്ട സാധനങ്ങളുടെ പട്ടികയും മറ്റും ഇന്ദ്രജിത്തും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇവര്ക്കൊപ്പം മക്കളും സജീവമായി തന്നെ പ്രവര്ത്തിക്കുന്നു. ഇവര് നടത്തുന്ന രക്ഷാപ്രവര്ത്തനം കണ്ട് ഇളിഭ്യരാകുകയാണ് ഇപ്്പോള് ട്രോളന്മാര്.