പാലക്കാട്: സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന അവാർഡ് ജേതാവും മുതിർന്ന നടനുമായ ഇന്ദ്രൻസ് രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ ഇത്തരം ഫാൻസ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഫാൻസിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങൾ നിർദ്ദേശിക്കണം. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങൾ പിന്തുടരണം. സിനിമകൾ കൂവി തോൽപ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.