വിവാഹത്തിന് മുന്‍പ് ശാന്ത എന്റെ മുഖം ശരിക്ക് കണ്ടിരുന്നു പോലുമില്ലായിരുന്നു. വിവാഹത്തിന് മുമ്പു പലരും ശാന്തയോട് സിനിമാക്കാരനായാല്‍ സൂക്ഷിക്കണമെന്നും മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടോയെന്ന് നോക്കണമെന്നൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.
മനസില്‍ പ്രണയവിവാഹം ആയിരുന്നു ആഗ്രഹമെങ്കിലും ആരെയും ഒത്തില്ല. അങ്ങനെ ഏറെ നാള് പെണ്ണ് കാണാന്‍ നടന്നു. കൂടെ അച്ഛനൊക്കെ ഉള്ളതിനാല്‍ കാണാന്‍ പോകുന്ന പെണ്ണിന്റെ മുഖത്തുപോലും നോക്കാന്‍ കഴിയാതിരുന്നിട്ടുണ്ട്.
ന്തയുടെ വീടിന്റെ നടയിലൂടെയൊക്കെ കയറിയിറങ്ങി അടുത്ത വീട്ടിലൊക്കെ പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ശാന്തയെ പെണ്ണ് കണ്ടതെന്ന് -ഇന്ദ്രന്‍സ്