സാധാരണ ചെറിയ റോളുകളിലേക്ക്, ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിക്കുമ്പോള്‍ ഞാന്‍ കഥ എന്താണെന്നോ കഥാപാത്രം എന്താണെന്നോ ഒന്നും തിരക്കാറില്ല, പോയി അഭിനയിച്ചു വരികയാണ് പതിവെന്ന് ഇന്ദ്രൻസ്
പക്ഷേ, വേലുക്കാക്ക എന്ന ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു.
കഥ കേട്ടപ്പോള്‍ ഒരു സ്പാര്‍ക്ക് തോന്നി. അതാണ് ഓകെ പറഞ്ഞത്. ലോക്ക്ഡൗണിനന്റെ പരിമിതികള്ക്കിടയില് ചെയ്ത സിനിമയാണിത്.
ഇങ്ങനെ ഒരു കര്‍ഷകന്റെ വേഷം ചെയ്യുന്നത് ഇതാദ്യമായാണ്. ഷൂട്ട് ചെയ്യുമ്പോള്‍ അതിന്റെ പരിസരത്ത്, പാടത്ത് പണിയെടുക്കുന്ന കുറേ ആളുകളെ കണ്ടു.
അവരുടെ ചലനങ്ങള്‍ ഒക്കെ നിരീക്ഷിച്ചിരുന്നു. നല്ല ശരീര അധ്വാനം വേണ്ടിവന്ന സിനിമ കൂടിയാണിത്. കട്ടില് എടുത്തും വലിയ ചാക്ക് എടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട്.
അതൊക്കെ അപ്പോഴത്തെ ഒരു സ്പിരിറ്റില്‍ അങ്ങ് ചെയ്തു പോയ താണ്. പിന്നെ ഓര്‍ത്തപ്പോള്‍ ഇതൊക്കെ ഞാന്‍ ചെയ്തോ എന്ന് അതിശയം തോന്നി.