ഞാനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ചില നടിമാര്‍ എനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടുണ്ടെന്ന് നടൻ ഇന്ദ്രൻ സ്. ഞാൻ ഒരിക്കലും അവരെ കുറ്റം പറയില്ല.
ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞുകൊണ്ട് ആരും തീവണ്ടിക്ക് തല വയ്ക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്.
സ്റ്റേജില്‍വച്ച് ഷാരൂഖ് ഖാന് എടുത്തുയര്‍ത്തി എന്നു പറയാനാണോ, ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.
ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ലെന്നും -ഇന്ദ്രന്‍സ് പറയുന്നു