പ​ഴ​യ​കാ​ല​ത്തെ ഊ​ഷ്മ​ള​ത ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടോ​യെ​ന്ന​തു സം​ശ​യ​മാ​ണ്, പു​തി​യ ത​ല​മു​റ​യി​ലെ താ​ര​ങ്ങ​ൾ വ​ലി​യ ആ​ത്മ​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​വ​രാണ്; ഇന്ദ്രൻസ്​

പ​ഴ​യ​കാ​ല​ത്തെ ഊ​ഷ്മ​ള​ത ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടോ​യെ​ന്ന​തു സം​ശ​യ​മാ​ണെ​ങ്കി​ലും പു​തി​യ ത​ല​മു​റ​യി​ലെ താ​ര​ങ്ങ​ളും വ​ലി​യ ആ​ത്മ​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണെ​ന്ന് ഇ​ന്ദ്ര​ൻ​സ്.

ഇ​പ്പോ​ഴ​ത്തെ താ​ര​ങ്ങ​ൾ മു​തി​ർ​ന്ന താ​ര​ങ്ങ​ളോ​ട് ബ​ഹു​മാ​നം ഉ​ള്ള​വ​രാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സം​ശ​യ​മെ​ല്ലാം മു​തി​ർ​ന്ന താ​ര​ങ്ങ​ളോ​ട് അ​വ​ർ ചോ​ദി​ക്കാ​റു​ണ്ട്.

പ​ല​പ്പോ​ഴും ന​മ്മ​ൾ അ​ടു​ത്ത് വ​രു​മ്പോ​ൾ അ​വ​ർ എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക​യും ചി​ല​പ്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്യാ​റു​ണ്ട്. അ​തൊ​ന്നും ഒ​രി​ക്ക​ലും ബ​ഹു​മാ​ന​ക്കു​റ​വ് കൊ​ണ്ട​ല്ല. മാ​താ​പി​താ​ക്ക​ളോ​ടൊ​ക്കെ മ​ക്ക​ൾ കാ​ണി​ക്കു​ന്ന പോ​ലൊ​രു ബ​ഹു​മാ​നം ആ​ണ​ത്.

അ​വ​രെ തെ​റ്റ് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല, കാ​ര​ണം ഇ​പ്പോ​ഴ​ത്തെ കാ​ല​ത്തെ കാ​ഴ്ച​പ്പാ​ടും ചി​ന്ത​യു​മൊ​ക്കെ വ്യ​ത്യ​സ്ത​മ​ല്ലേ എ​ന്ന് ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment