അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കാറില്ല. കാരണം മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ട്.
ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷാ ചിത്രങ്ങളുടെ ഓഫറുകള്‍ സ്വീകരിക്കാത്തത്.
കൂടാതെ ചെറിയ ഭാഷാ ബുദ്ധിമുട്ടുമുണ്ട്. സീരിയസ് കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. കോമഡി സിനിമകള്‍ അധികം വരുന്നില്ല.
കോമഡി സിനിമകള്‍ മിസ് ചെയ്യുമ്പോള്‍ എന്റെ സിനിമകള്‍ ഇട്ട് കണ്ടു സമാധാനിക്കും.
ഞാൻ ഉള്ളതും ഇല്ലാത്തതുമായ സിനിമകള്‍ കാണുമ്പോള്‍ ആ പഴയ കാലത്തേക്ക് പോകും. കോമഡി വേഷങ്ങള്‍ ഇനിയും ചെയ്യും.
-ഇന്ദ്രൻസ്