എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ല. കഥ കേട്ടപ്പോള്‍ എനിക്ക് കിട്ടിയ അതേ ഫീല്‍ തന്നെയാണ് സിനിമ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കും കിട്ടിയതെന്നും പ്രതികരണങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടു.
അത്രയും മികച്ച രീതിയിലാണ് സംവിധായകന് ആ ചിത്രം എടുത്തിരിക്കുന്നത്. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്.
പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്. വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ട്.
പഴയത് പോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വരുമായിരിക്കുമെന്നാണ് പ്രതീക്ഷ. -ഇന്ദ്രൻസ്