തിരുവനന്തപുരം: ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പരീക്ഷ അദ്ദേഹം അട്ടക്കുളങ്ങര ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആണ് എഴുതിയത്. ഇന്നും നാളെയുമായാണ് പരീക്ഷകൾ.
ഇന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കും. അടുത്തമാസം പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിക്കും.
ഇന്ദ്രൻസ് പരീക്ഷ എഴുതാനെത്തുന്ന വിവരം അറിഞ്ഞ് നിരവധി പേർ സ്കുളിന് മുന്നിൽ എത്തിയിരുന്നു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ രതീഷാണ് പരീക്ഷ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജില്ലയിൽ ഇന്ന് നൂറിൽപരം പേർ തുല്യത പരീക്ഷ എഴുതുന്നുണ്ട്.