ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് നടന്നത്. പുരസ്കാരദാനച്ചടങ്ങിനുശേഷവും ഇതുമായി ബന്ധപ്പെട്ടവരെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം മാത്രമാണ് പങ്കുവച്ചത്, മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെ ചിത്രത്തില്‍ കണ്ടില്ല എന്നതാണ് ആളുകള്‍ പ്രധാനമായും ഉന്നയിച്ച പരാതി.
അതേസമയം ഇന്ദ്രന്‍സ് വേദിയില്‍ വച്ച് പുരസ്കാരം സ്വീകരിക്കുന്നതിന്റെയും സമ്മാനം സ്വീകരിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളെയുമാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. നിറഞ്ഞ ഹര്ഷാരവങ്ങള്ക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാലാണ് മുഖ്യാതിഥി ആയിരുന്നതെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഏവരുടെയും ശ്രദ്ധ നേടിയത് പുരസ്കാര ജേതാവായ ഇന്ദ്രന്‍സ് തന്നെയായിരുന്നു. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. നിറഞ്ഞ ഹര്ഷാരവങ്ങള്ക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.
‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.