ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ട്. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രൻസ് എത്തി. പ്രതിഫലമായി ഇന്ദ്രൻസ് പറഞ്ഞത് 15,000 രൂപയാണ്. 5,000 രൂപയിൽ കൂടുതൽ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വച്ച് അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂർ ശശി.
ഇതിനിടെ രണ്ടു ദിവസം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രൻസ് ചോദിച്ചു ഞാൻ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ എത്ര രൂപയാകും? 40,000 വരെയാകുമെന്ന് ശശി പറഞ്ഞു.
അപ്പോൾ വളരെ നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞത് എനിക്ക് 15,000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ എന്നായിരുന്നു. ദേഷ്യത്തിൽനിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചു.
സിനിമയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴിൽ വച്ച് സിനിമയിലേക്കെത്തി. ചെറിയ വേഷങ്ങൾ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതൽ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേർന്ന് പ്രിയദർശൻ പറഞ്ഞു.