നടി ആക്രമിക്കപ്പെട്ട കേസില് നടിയ്ക്ക് പിന്തുണ കുറയാന് കാരണം വിമണ് ഇന് സിനിമ കളക്ടീവ് എന്ന സംഘടനയാണെന്ന് നടന് ഇന്ദ്രന്സ്.
ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില് നടിയ്ക്ക് കൂടുതല് പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്സ് പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില് എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്സ് പറഞ്ഞു.
സിനിമ മേഖലയില് സ്ത്രീകള് നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്സ് ഡബ്ല്യുസിസിയുടെ പ്രവര്ത്തനങ്ങളെക്കുറിച്ച് പരാമര്ശിച്ചത്.
സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്സ് പറഞ്ഞു.
പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില് മറ്റൊന്നും ചെയ്യാന് കഴിയില്ല എന്നും ഇന്ദ്രന്സ് ദി ന്യൂ ഇന്ത്യന് എക്സ്പ്രസിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
ഡബ്ല്യൂസിസിയുടെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്സ് മറുപടി നല്കുന്നത്.
സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന് വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്സ് പറഞ്ഞത്.
സ്ത്രീകള് പുരുഷന്മാരേക്കാള് ഉയര്ന്നവരും പുരോഗതി കൈവരിച്ചിട്ടുള്ളവരുമാണ്. അത് മനസിലാക്കാത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും ഇന്ദ്രന്സ് പറഞ്ഞു.
സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്.
പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില് ഒന്നും ചെയ്യാന് സാധിക്കില്ല.
സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കുറച്ചധികം പേര് പിന്തുണയുമായി രംഗത്തെത്തിയേനേയെന്നും ഇന്ദ്രന്സ് പറഞ്ഞു.
നടന് ദിലീപ് കുറ്റം ചെയ്തിട്ടുണ്ടാകുമെന്ന് വ്യക്തിപരമായി താന് കരുതുന്നില്ല. ആക്രമിക്കപ്പെട്ട നടി സ്വന്തം മകളെപ്പോലെയാണ്.
അവള്ക്ക് സംഭവിച്ചത് കേട്ട് ദുഃഖം തോന്നി. പക്ഷേ സത്യം അറിയാതെ ഒരാളെ വിധിക്കാന് കഴിയുകയില്ലെന്നും ഇന്ദ്രന്സ് വ്യക്തമാക്കി.