വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ.
ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്.
സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല.
എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും.
കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം. അതാ ണ് ഒരു ആർട്ടിസ്റ്റിന്റ ഭാഗ്യം. – ഇന്ദ്രൻസ്