ഇന്ദ്രൻസ് തുന്നിയ ഷർട്ടും സുരേഷ് ഗോപിയും; ഇരുവരും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധത്തിലെ കണ്ണീരിന്‍റെ നനവുള്ള വാക്കുകൾ ആരാധകരിലും നൊമ്പരമാകുന്നു…

സു​രേ​ഷ് ഗോ​പി​യും ഇ​ന്ദ്ര​ൻ​സും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം കാ​ല​ങ്ങ​ൾ​ക്കു മു​ന്പേ തു​ട​ങ്ങി​യ​താ​ണ്. ഈ ​ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു സു​രേ​ഷ് ഗോ​പി ത​ന്നെ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ അ​ടു​ത്ത​കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

ഇ​ന്ദ്ര​ൻ​സ് പ​ണ്ട് സി​നി​മ​യി​ൽ വ​സ്ത്രാ​ല​ങ്കാ​ര​ക​നാ​യി​രു​ന്നു. എ​ന്‍റെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വ​ലി​യ, തു​ന്നി​പ്പി​ടി​പ്പി​ച്ച ബ​ന്ധ​മു​ണ്ട് ഇ​ന്ദ്ര​ൻ​സി​ന്.

സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ സ​ർ സം​വി​ധാ​നം ചെ​യ്ത ഉ​ത്സ​വ​മേ​ളം എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന ഷ​ർ​ട്ടു​ക​ളെ​ല്ലാം ഇ​ന്ദ്ര​ൻ​സ് തു​ന്നി ത​ന്ന​താ​ണ്. ആ ​സി​നി​മ​യി​ൽ ഒ​രു രം​ഗ​ത്ത് ഞാ​നി​ടു​ന്ന മ​ഞ്ഞ ഷ​ർ​ട്ടു​ണ്ട്.

മ​ഞ്ഞ​യി​ൽ നേ​ർ​ത്ത വ​ര​ക​ളു​ള്ള ഒ​രു ഷ​ർ​ട്ട്. മ​ഞ്ഞ നി​റ​ത്തോ​ട് എ​നി​ക്കു​ള്ള ഭ്ര​മം കാ​ര​ണം അ​ന്ന് മ​മ്മൂ​ട്ടി അ​ട​ക്ക​മു​ള്ള​വ​ർ എ​ന്നെ വി​ളി​ച്ചി​രു​ന്ന​ത് മ​ഞ്ഞ​ൻ എ​ന്നാ​യി​രു​ന്നു.

ഷൂ​ട്ടി​ംഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ, ഈ ​ഷ​ർ​ട്ട് കൊ​ണ്ടു വ​ന്ന​പ്പോ​ൾ ഞാ​ൻ ഇ​ന്ദ്ര​ൻ​സി​നോ​ട് പ​റ​ഞ്ഞു ഈ ​ഷ​ർ​ട്ട് എ​നി​ക്ക് കൊ​ണ്ടു പോ​കാ​ൻ ത​ര​ണേ എ​ന്ന്.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് പോ​വു​ന്പോ​ൾ ആ ​ഷ​ർ​ട്ട് പൊ​തി​ഞ്ഞ് ഇ​ന്ദ്ര​ൻ​സ് എ​നി​ക്ക് കൊ​ണ്ടു ത​ന്നു. ആ ​ഷ​ർ​ട്ട് ഞാ​ൻ ഇ​ട​യ്ക്കി​ടെ ധ​രി​ക്കു​മാ​യി​രു​ന്നു. 1992 ജൂ​ണ്‍ ആ​റി​ന് എ​ന്‍റെ മ​ക​ളെ​യും ഭാ​ര്യ​യെ​യും അ​നി​യ​നെ ഏ​ൽ​പി​ച്ച് എ​റ​ണാ​കു​ള​ത്ത് വ​ന്ന്, തി​രി​ച്ച് പോ​കു​ന്ന വ​ഴി​ക്കാ​ണ് മ​ക​ളു​ടെ അ​പ​ക​ടം അ​റി​യു​ന്ന​ത്.

പി​ന്നെ അ​വ​ളി​ല്ല. അ​ന്ന് ഞാ​നി​ട്ടി​രു​ന്ന​ത് ആ ​ഷ​ർ​ട്ടാ​ണ്. നേ​രേ ആ​ശു​പ​ത്രി​യി​ൽ പോ​യി. അ​വി​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ നോ​ക്കി. പി​റ്റേ ദി​വ​സം അ​ട​ക്ക​ത്തി​ന് അ​വ​ളെ പെ​ട്ടി​യി​ൽ കൊ​ണ്ട് വ​ന്ന് വ​ച്ച​പ്പോ​ൾ ആ ​ഷ​ർ​ട്ട് ഊ​രി ഞാ​ന​വ​ളു​ടെ മു​ഖ​മ​ട​ക്കി മൂ​ടി.

എ​ന്‍റെ വി​യ​ർ​പ്പ് എ​പ്പോ​ഴും അ​ത്ര​മേ​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന മ​ക​ളാ​ണ് ല​ക്ഷ്മി. അ​വ​ളി​ന്ന് ഉ​റ​ങ്ങു​ന്ന​ത് ഇ​ന്ദ്ര​ൻ​സ് ത​ന്ന ആ ​ഷ​ർ​ട്ടി​ന്‍റെ ചൂ​ടി​ലാ​ണ്- ക​ണ്ണു​ക​ൾ നി​റ​ഞ്ഞു കൊ​ണ്ട് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വാ​ക്കു​ക​ൾ ഏ​റ്റെ​ടു​​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.


-പി.​ജി

Related posts

Leave a Comment