മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാ-സീരിയല്‍ നടിയാണ് ഇന്ദു തമ്പി. 2010 ലെ മിസ്സ് കേരളയായ ഇന്ദു തമ്പി ഫാദേഴ്‌സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. ജീവിതത്തിലെ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്.
തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു മനസ് തുറക്കുകായാണ്. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
മിസ് കേരള പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നിയതെന്നു ഇന്ദു പറയുന്നു.
സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തതെന്നും ഇന്ദു പറയുന്നു.
കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് .
ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നത്. പിന്നീടാണ് ഇന്‍സുലിന്‍ പമ്പിനെക്കുറിച്ചറിയുന്നത്.
ഇപ്പോള്‍ താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണും. ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ ജീവിത ശൈലി സ്വയം രൂപപ്പെടുത്തണം. ഇന്ദു പറയുന്നു.
ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ വിധം ആഹാരവും ഇന്‍സുലിനും ക്രമീകരിക്കണം.
ഇതിന്റെ ഭാഗമായി ഞാന്‍ നിത്യവും 45 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യും. വീട്ടില്‍ വച്ച് ഡാന്‍സ് ചെയ്യാറുണ്ട്.
തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണ്. എന്റെ രോഗാവസ്ഥ ഉള്ളവര്‍ വളരെയധികം കരുതല്‍ കാണിക്കണം.
ഓരോ നിമിഷവും കരുതലോടെ ഇരിക്കേണ്ട രോഗമാണ് ഇത്. ചിലപ്പോള്‍ നടക്കുന്നതിനിടയില്‍ ഷുഗര്‍ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരും.
ടൈപ്പ് വണ്‍ രോഗികളെ മനസിലാക്കണം. സഹകരം നല്‍കണം. അതിന് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം വേണം.
രോഗികളെ മനസിലാക്കാന്‍ മറ്റുള്ളവര്‍ക്കും സാധിക്കണം. ചെറിയ കുട്ടികളാണെങ്കില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ റോളുണ്ട്.
തന്റെ സപ്പോര്‍ട്ട് സിസ്റ്റം ഭര്‍ത്താവ് നടന്‍ മേജര്‍ കിഷോര്‍ ആണ്. ഭര്‍ത്താവ് ഓപ്പണ്‍ മൈന്‍ഡഡ് ആണ്. പലപ്പോഴും താന്‍ തളര്‍ന്നു പോകുമ്പോള്‍ ധൈര്യം പകരുന്നത് അദ്ദേഹമാണ്.
എന്നെപ്പോലെയുള്ള ടൈപ്പ് വണ്‍ രോഗികളോട് ഞാന്‍ പറയാറുള്ളത് നമ്മള്‍ സൂപ്പര്‍ ഹീറോകള്‍ ആണെന്നാണ്.
കാണുമ്പോള്‍ ഇങ്ങനൊരു രോഗം ഉണ്ടെന്ന് ആര്‍ക്കും മനസിലാകില്ല. കാരണം നമ്മള്‍ നിശബ്ദമായി കൂടെ കൊണ്ട് നടക്കുകയായിരിക്കും.
കണ്ടാല്‍ ടൈപ്പ് വണ്‍ ആണെന്ന് തോന്നുകയില്ലല്ലോ എന്ന് പലരും പറയാറുണ്ട്. ഈ രോഗത്തിനൊപ്പം ജീവിക്കുന്ന പ്രശസ്തരായ ഒരുപാട് പേരുണ്ട്.
ഞാന്‍ മാനസികമായി തളരുമ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു തന്നൊരു കാര്യം നമുക്ക് മുകളില്‍ ഉള്ളവരെയല്ല, നമുക്ക് താഴെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെയാണ് നോക്കേണ്ടതെന്നാണ്.
എനിക്ക് ഇപ്പോള്‍ 30 വയസായികഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ രോഗത്തോടൊപ്പം ജീവിക്കുകയാണ് ഇന്ദു പറയുന്നു.