വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അടുപ്പാണല്ലോ ഇന്‍ഡക്ഷന്‍ കുക്കര്‍(induction cooker). വൈദ്യുതകാന്തിക തരംഗങ്ങളുപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചൂട് നേരിട്ട് അടുപ്പത്ത് വച്ചിരിക്കുന്ന വസ്തുവിലേക്ക് പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പാത്രവും പാത്രത്തിലിരിക്കുന്ന വസ്തുവും നേരിട്ട് ചൂടാവുന്നു, വളരെ പെട്ടെന്ന് പാചകം നടക്കുന്നു, എവിടെ വച്ച് വേണമെങ്കിലും ഉപയോഗിക്കാം എന്നീ ഉപകാരങ്ങളാണ് ഇന്‍ഡക്ക്ഷന്‍ കുക്കറിനെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നത്. കേരളത്തിലെ ഇടത്തരക്കാര്‍ വ്യാപകമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു. ഇത് തടയാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ ആരോഗ്യത്തിന് ഹാനികരമായ ഉപകരണമാണെന്ന പ്രചാരണമെന്നാണ് ആളുകള്‍ ആശ്വസിച്ചിരുന്നത്. എന്നാല്‍ ഇത് സര്‍ക്കാര്‍ നടത്തുന്ന വെറും വ്യാജ പ്രചാരണമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു നിയന്ത്രണ യൂണിറ്റിനാല്‍ നിയന്ത്രിതമായ ഒരു ഓസിലേറ്ററാണ് ഇതിന്റെ അടിസ്ഥാന ഘടകം. തരംഗങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. റേഡിയേഷന്‍ മൂലമുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും ഈ കുക്കറിനെതിരെ ആരോപിക്കുന്നത്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ഹാനികരമാണെന്നും പറയപ്പെടുന്നു. കൂടാതെ വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഒരുതരത്തിലും ശരീരത്തിന് ദോഷം ചെയ്യുന്നില്ലെന്ന് പറയാനാവില്ല. കുക്കറിന് മുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ യഥാസ്ഥാനത്തല്ല ഇരിക്കുന്നതെങ്കില്‍ വൈദ്യുതിതരംഗങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളെയും ചെറിയ കുട്ടികളേയും ഇത് ദോഷകരമായി ബാധിക്കും.
വീടിനകത്തെ അന്തരീക്ഷ താപനില ഉയരുന്നതിലേക്കും ഇത് വഴിവയ്ക്കും. ഇന്‍ഡക്ഷന്‍ കുക്കറില്‍ കൂടി പുറത്തുവരുന്ന ടോക്‌സിന്‍ ദഹന പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ അസുഖങ്ങള്‍, തിമിരം തുടങ്ങി കാന്‍സറിലേക്ക് വരെ നയിച്ചേക്കാം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നതിലും ഇത്തരം ഉപകരണങ്ങള്‍ക്ക് പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേ നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ പാചകം ചെയ്തില്ലെങ്കില്‍ ഷോക്കടിക്കുകയും ചെയ്‌തേക്കാം. കമ്പനി അനുവദിച്ചിരിക്കുന്ന അളവില്‍ കൂടുതല്‍ ചൂട് അനുവദിച്ചാല്‍ കുക്കര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഉണ്ട്. സ്റ്റീല്‍-ലോഹ സംയുക്തങ്ങളാല്‍ നിര്‍മിതമായ പാത്രങ്ങള്‍ മാത്രമേ ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇത്തരം പാത്രങ്ങള്‍ തന്നെ ആരോഗ്യത്തിന് പറ്റിയതല്ലെന്നാണ് പലപ്പോഴായി തെളിയിക്കപ്പെട്ടിരിക്കുന്നത്.