ഇടുക്കി ഗോൾഡെന്ന വിജയ ചിത്രത്തിൽ രവീന്ദ്രൻ അവതരിപ്പിച്ച മ്ലേച്ഛൻ രവിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാള സിനിമയിൽ മേൽവിലാസം ഉറപ്പിച്ച യുവതാരമാണ് ഇൻഡ്യൻ പള്ളാശേരിയെന്ന നിയമ വിദ്യാർഥി.
ഇന്നലെ കലോൽസവ നഗരിയിൽ മൽസരങ്ങൾ വീക്ഷിക്കാൻ ഇൻഡ്യനുമുണ്ടായിരുന്നു. തിരക്കഥാ രചയിതാവായ ബാബു പള്ളാശേരിയുടെ മകനാണ് ഇൻഡ്യൻ.
പിതാവിന്റെ ജേഷ്ഠ സഹോദരനായ ജെ.പള്ളാശേരിയാകട്ടെ പ്രശസ്തനായ തിരക്കഥാകൃത്തും നടനും. ഇടുക്കി ഗോൾഡിനു പുറമെ ഹണീബി, ഹണീബി 2, കളി , കുട്ടിമാളു തുടങ്ങി പിന്നീട് പല ചിത്രങ്ങളിലും ഇൻഡ്യൻ അഭിനയിച്ചു.
ഒരു വെബ് സീരീസ് സംവിധാനം ചെയ്തു പുറത്തിറക്കി. ഇപ്പോൾ അച്ഛന്റെയും വല്യച്ഛന്റെയും പാത പിന്തുടർന്ന് പുതിയ തിരക്കഥാ രചനയിലാണ് ഈ താരം.
നിയമബിരുദം ഈ വർഷം തീരുന്നതോടെ കലാലയത്തിൽ നിന്നും വിട പറയുന്നതിനിടയിലാണ് ഇൻഡ്യൻ ഇന്നലെ ഇടുക്കി ജില്ലയിൽ നടന്ന കലോൽസവം കാണാനെത്തിയത്