കൊച്ചി: വ്യവസായ യൂണിറ്റിന് അനുമതി നൽകാനുള്ള ഏകജാലക ക്ലിയറൻസ് ബോർഡിന്റെ ശിപാർശ ലഭിച്ചശേഷം പ്രദേശവാസികളുടെ എതിർപ്പ് മാത്രം ചൂണ്ടിക്കാട്ടി പ്രവർത്തനാനുമതി നിഷേധിക്കാൻ പഞ്ചായത്തിന് കഴിയില്ലെന്നു ഹൈക്കോടതി.
പ്രദേശവാസികളിൽനിന്നു പരാതി ലഭിച്ചതിനാൽ ക്രഷർ പ്രവർത്തനത്തിന് അനുമതി നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ആലക്കോട് ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ക്രഷിംഗ് യൂണിറ്റ് മാനേജിംഗ് പാർട്ണറായ കണ്ണൂർ ആലക്കോട് സ്വദേശി പി.പി. ഷംസുദ്ദീൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
ഏക ജാലക ക്ലിയറൻസ് ബോർഡിന്റെ ശിപാർശ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ ശിപാർശ പ്രകാരം അനുമതി നൽകാൻ പഞ്ചായത്തിന് ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.