തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള താരമാണ് ഇനിയ. തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരസുന്ദരി ജയരാജ് സംവിധാനം ചെയ്ത റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന മലയാളം ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സ്വര്‍ണക്കടുവ, പരോള്‍, പെങ്ങളില, മാമാങ്കം എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍.
തമിഴ്, കന്നഡ ഭാഷകളിലടക്കം ഒരു പിടി ചിത്രങ്ങള്‍ താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരവും ഇനിയ നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോളിതാ ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്സ് ധരിക്കനോ മടിയില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ഗ്ലാമര്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്, വാക്കുകള്‍, മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് എനിക്ക് ഷോര്‍ട്സ് ഇടാനോ സ്ളീവ്ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല.
അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയ പറയുന്നു.
ഗ്ലാമര്‍ പ്രകടനത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുള്ളത്. എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ കമന്റിട്ടിരുന്നു.
അതീവസുന്ദരിയായി, പുത്തന്‍ രൂപത്തില്‍, ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍, ആരെയും മയക്കും, ഇനിയ. അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്.
അതേ കുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തില്‍ അല്ലാതെ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ എന്നായിരുന്നു. ഇനിയ പറയുന്നു.