തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഫോണിൽ നിർണായക തെളിവുകൾ. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തു.
പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
വീണ്ടെടുത്ത സന്ദേശങ്ങളിൽ നിന്ന് ബിനോയി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ അറസ്റ്റുചെയ്തത്.
ബിനോയിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. സൈബർ ആക്രമണമല്ല മരണകാരണമെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.