പണം വെറുതെ കിട്ടിയാൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. അടുത്തിടെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്റണ്ടറുമായ ഒരു യുവാവ് പണം വഴിയാത്രക്കാർക്കായി റോഡിൽ വലിച്ചെറിയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഹൈദരാബാദിലെ കുക്കട്ട്പള്ളി ഏരിയയിലാണ് സംഭവം. ‘its_me_power’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ദൃശ്യങ്ങളിൽ യുവാവ് തിരക്കേറിയ റോഡിലേക്കിറങ്ങി പണം വലിച്ചെറിയുകയാണ്. ഉടൻ തന്നെ റോഡിലെ വാഹനങ്ങളും തിരക്കും അവഗണിച്ച് ആളുകൾ റോഡിലേക്ക് പായുകയും ചെയ്യുന്നു.
ഇരുകൈകളിലും കറൻസി നോട്ടുകളുമായി റോഡിലെ വാഹന ഗതാഗതം തടസ്സപ്പെടുത്തി പണം അവിടെവലിച്ചെറിയുകയായിരുന്നു. പണമെടുക്കാനും പോക്കറ്റിൽ ഇടാനും ആളുകൾ റോഡിന് നടുവിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.
ഏതാനും ബൈക്ക് യാത്രക്കാർ അവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തി റോഡിൽ നിന്ന് പണം എടുക്കുന്നുണ്ട്. ഇവരോടൊപ്പം കുഞ്ഞുമായി എത്തിയ ഒരു സ്ത്രീയും പണം പെറുക്കാനിറങ്ങി.
സൗജന്യമായി പണം നൽകിയ വീഡിയോ തുടക്കത്തിൽ ആളുകളെ സന്തോഷിപ്പിച്ചെങ്കിലും, സംഭവം റോഡിൽ ശല്യം സൃഷ്ടിച്ചതെങ്ങനെയെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. കൂടാതെ ഈ പ്രവൃത്തി വീഡിയോ വൈറലാകാനും തൻ്റെ ടെലിഗ്രാം ചാനലിലേക്ക് അനുയായികളെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള യുവാവിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ആളുകൾ വിമർശിച്ചു.
Dear @RachakondaCop @TelanganaDGP can u Warn such Chapris who are creating Nuisance on Roads in Name of Content??? pic.twitter.com/pEX3BLCeiq
— Mahesh Goud #9999# (@indian66669296) August 21, 2024