അധോവായു വിറ്റ് കാശാക്കുന്ന മോഡലിന്റെ വാര്‍ത്തകള്‍ ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ അധോവായുവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ബ്രസീലിയന്‍ ഇന്‍ഫ്ലുവന്‍സറായ യുവതിയാണ് അധോവായു നിയന്ത്രിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്.
വിക്ടോറിയ ഡീ ഫെലിസ് മോറസ് എന്ന 21 കാരിക്കാണ് ഈ ദുരവസ്ഥ. വിക്ടോറിയ തന്നെയാണ് തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
പോര്‍ച്ചുഗലില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ വയറുവേദന അനുഭവപ്പെടുമായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിലേക്കു പോയതെന്നും വിക്ടോറിയ അറിയിച്ചു.
കാമുകന്റെ സാന്നിധ്യത്തില്‍ ലജ്ജ കാരണം അധോവായു നിയന്ത്രിച്ചിരുന്നതായും ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചതെന്നും യുവതി വ്യക്തമാക്കി.
‘എയര്‍പോര്‍ട്ടില്‍ നില്ക്കുമ്പോള് എനിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. അധോവായു വളരെ ഗുരുതരമായ പ്രശ്നം തന്നെയാണ്. രാവിലെ 5.30ന് ആശുപത്രിയില്‍ എത്തി. ‘ വിക്ടോറിയ പറഞ്ഞു.