ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് െ്രെതമാസ കണക്കുകള്‍ പുറത്തുവിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായം 1.35 ശതമാനം കുറഞ്ഞ് 3,557.20 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ 3,606 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 0.14 ശതമാനം കുറഞ്ഞ് 17,286.40 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,310 കോടി രൂപയായിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ പുറത്തുപോക്കും അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വരുന്നതുമെല്ലാം തുടര്‍ന്നും സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സംഘടനയായ നാസ്‌കോമിന്റെ വിലയിരുത്തന്‍.