ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്.
സിഒപിഡി സങ്കീർണമായാൽ
* ശ്വാസകോശ അണുബാധ
* ഹൃദ്രോഗങ്ങൾ
*ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം
* വിഷാദരോഗം….എന്നിവയ്ക്കു സാധ്യത.
ഇൻഹേലർ ഉപയോഗം
ഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്.
ആരോഗ്യകരവും പോഷകസന്പന്നവുമായ ഭക്ഷണക്രമം
നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം. പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
രോഗപ്രതിരോധം
* പുകവലി പൂർണമായും ഒഴിവാക്കുക
* പൊടി, പുക എന്നിവയിൽ നിന്ന് അകന്നുനിൽക്കുക
* പുക ശ്വസിക്കേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ സുരക്ഷാകവചങ്ങൾ ഉപയോഗിക്കുക.
* പാകം ചെയ്യുന്നതിനായി എൽപിജി, ബയോഗ്യാസ്, സൗരോർജം എന്നിവ ഉപയോഗിക്കുക.
ശ്വസന വ്യായാമം
ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ഈ കോവിഡ് കാലത്തും സിഒപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല.
രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുംശ്വസന വ്യായാമ മുറകളും വീട്ടിൽ തന്നെയുള്ള നടത്തവും മറ്റു ലഘുവ്യായാമങ്ങളും ഉപകാരപ്രദം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ