എന്നെ വഞ്ചിച്ചത്… ! മലയാള സിനിമയിലും ഗ്രൂപ്പിസം; കഴിവുള്ള മലയാളി നടിമാരെ സംവിധായകര്‍ തഴയുന്നു; നടി ഇനിയയുടെ വെളിപ്പെടുത്തല്‍

iNIYA1പ്രദീപ് ഗോപി

വേറിട്ട ചിന്തകളും വേറിട്ട സിനിമകളുമായി ഇനിയ എന്ന നടി മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുമ്പോഴും സ്വന്തം നാട് തന്നെ അവഗണിക്കുന്നു എന്നും  മലയാളസിനിമയില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നു എന്നു തുറന്നു പറയാനും ആര്‍ജവം കാണിച്ചിരിക്കുന്നു.  നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്ര ങ്ങളിലും ടെലിഫിലിമുക ളിലും ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. മോഡലിങ് രംഗത്തു സജീവമായിരുന്ന പ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഇനിയ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്ക പ്പെട്ടു. ഇതിനിടെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

അന്നു നാമം ശ്രുതി ശ്രാവന്ത്. പിന്നീട് സിനിമയിലെത്തിയപ്പോള്‍ ഇനിയയെന്ന പേരിലേക്കു മാറി. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ച ത്തില്‍ തുടങ്ങിയവയാണ് ഇനിയ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങള്‍. മലയാള ചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. ചില നിനൈത്തത് യാരോ എന്ന തമിഴ് ചിത്രത്തില്‍ ഇനിയയായി തന്നെ വേഷമിട്ടു. ഇനിയ എന്ന തമിഴ് വാക്കിനര്‍ഥം മധുരം എന്നാണ്. പിന്നീടു തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കു മധുരം പകര്‍ന്ന് ഇനിയ ഇന്നും സിനിമയില്‍ തുടരുന്നു. ഇനിയയുടെ വിശേഷങ്ങളിലേക്ക്…

* പുതിയ പ്രൊജക്ട്

ബിജുമേനോന്‍ നായകനായ സ്വര്‍ണക്കടുവ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. ലൗലി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പഠിപ്പും വിവരവുമൊക്കെയുള്ള നല്ലൊരു പെണ്‍കുട്ടിയാണ് ലൗലി. പ്രണയവിവാഹത്തിനു ശേഷം പിരിയേണ്ടി വരുന്നു. പിന്നീടവള്‍ക്ക് ഒരു കോളണിയില്‍ താമസിക്കേണ്ട ഗതികേടു വരുന്നു. അവിടെ നിന്ന് അവളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. പിന്നീടാണ് ബിജു മോനോന്റെ കഥാപാത്രം എത്തുന്നത്. ആ കഥാപാത്രം പിന്നീട് അവള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതൊക്കെയാണ് സിനിമ പറയുന്നത്. വൈകാതെ സിനിമ തിയറ്ററുകളിലെത്തും.

* തമിഴ് സിനിമ
iNIYA2
ഞാന്‍ ആദ്യമായി ചെയ്ത തമിഴ് സിനിമ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ തമിഴ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാനായി. ആ സിനിമയിലൂടെയാണ് ഇനിയ എന്ന പേരു സ്വീകരിച്ചത്. ശ്രുതി സാവന്ത് എന്നായിരുന്നു എന്റെ പേര്, ശ്രുതിഹാസന്‍, ശ്രുതിബാല, ശ്രുതി ലക്ഷ്മി അങ്ങനെ ശ്രുതിയെന്ന പേര് ഒട്ടേറെ പേര്‍ക്കുള്ളതുകൊണ്ടാണ് പേരു മാറ്റാന്‍ കാരണം. ഇനിയ എന്ന പേരിനര്‍ഥം തമിഴില്‍ മധുരം എന്നാണ്. ഡയറക്ടറാണ് ഈ പേരു നല്‍കിയത്. ഭരത് നായകനായ പൊട്ട് എന്ന തമിഴ് സിനിമയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഹൊറര്‍ സിനിമയാണിത്.

*അഭിനയരംഗത്തേക്ക്

ബാലതാരമായിട്ടാണ് കാമറയ്ക്കു മുന്നിലെത്തിയത്. ഷോര്‍ട്ട് ഫിലിമിലൊക്കെയാണ് ആദ്യം അഭിനയിച്ചത്. ക്ലാസിക്കല്‍ നൃത്തം ചെറുപ്പത്തില്‍ തന്നെ പഠിച്ചിരുന്നു. ഡാന്‍സില്‍ സജീവമായിരുന്നു. പിന്നീട്  മോഡലിംഗ് രംഗത്തേക്കു വന്നതോടെ സ്‌റ്റേജ് പ്രോഗ്രാമുകളും ചെയ്തുതുടങ്ങി. ഇതിനിടെ മിസ് ട്രിവാന്‍ഡ്രമായും മിനി   സ്ക്രീന്‍ മഹാറാണിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റോടെ മോഡലിംഗ് രംഗത്തു സജീവമായി. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പല സ്ഥാപനങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറായി. ഇതിനിടെ പ്ലസ് വണ്‍ പഠിക്കുമ്പോഴാണ് ദളമര്‍മരങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

* മലയാളസിനിമയിലെ കോക്കസ്

മലയാളസിനിമയില്‍ വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഗ്രൂപ്പിസമാണ് നടക്കുന്നത്. ഈ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് സബ്ജക്ട് ഡിസ്കഷനും കാസ്റ്റിംഗും മറ്റെല്ലാ കാര്യങ്ങളും നടക്കുന്നത്. അവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ മലയാളസിനിമയില്‍ കാര്യങ്ങള്‍ നടക്കൂ. അങ്ങനെ നാലഞ്ചു ഗ്രൂപ്പ് ഇവിടെയുണ്ട്. ആ ഗ്രൂപ്പില്‍ അംഗമായാല്‍ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍, കാമറാമാന്‍, മ്യൂസിക് ഡയറക്ടര്‍ എന്നിവരൊക്കെയടങ്ങിയതാണ് ഈ ഗ്രൂപ്പുകള്‍. ഞാന്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡായി ചിന്തിക്കുന്ന ആളാണ്. ഫ്രീയായി വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ഇവരുടെ ഈ സ്റ്റൈല്‍ എനിക്കിഷ്ടമല്ല. എനിക്കിഷ്ടമായ പ്രൊജക്ടുകള്‍ മാത്രമേ ഞാന്‍ സ്വീകരിക്കൂ. എനിക്കു കിട്ടുന്ന അവസരങ്ങളില്‍ ഞാന്‍ സംതൃപ്തയാണ്.

* ഫോട്ടോഗ്രാഫര്‍ വഞ്ചിച്ചു

ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നേരത്തെ എന്റെ ചിത്രങ്ങളെടുത്തിരുന്നു. അതു ഞങ്ങള്‍ റഫായി ഷൂട്ട് ചെയ്തതാണ്. എഡിറ്റ് ചെയ്യുന്നതിനു മുമ്പു തന്നെ ആ ചിത്രങ്ങള്‍ പുറത്തുവിടേണ്ടെന്നു. ഞാന്‍ പറഞ്ഞിരുന്നു. മുമ്പു വേണ്ടായെന്നു പറഞ്ഞ ചിത്രങ്ങള്‍ മൂന്നു വര്‍ഷത്തിനു ശേഷം പ്രമുഖ മാഗസിനു കൊടുക്കുകയായിരുന്നു. വ്യക്തതയൊന്നുമില്ലാത്ത ചിത്രമായിരുന്നു അത്. അതു പുറത്തു വന്നപ്പോള്‍ എനിക്കതു ഷോക്കായി. അപ്പോള്‍ ഞാനതെക്കുറിച്ചു ചോദിച്ചു. ചെയ്യരുത്, വേണ്ട എന്നു പരസ്പരധാരണയിലെത്തിയ ഫോട്ടോ എങ്ങനെ പുറത്തുവന്നു എന്നു ഞാന്‍ ചോദിച്ചു. അതേത്തുടര്‍ന്നു ചില തര്‍ക്കങ്ങളുമുണ്ടായി.

* ഗ്ലാമര്‍വേഷം ചെയ്യാന്‍ എന്തിനു മടിക്കണം
iNIYA3
വടിവൊത്ത ശരീരവും അതു കാണികള്‍ക്ക് ആസ്വാദ്യകരവുമെങ്കില്‍  ഗ്ലാമര്‍വേഷം ചെയ്യാന്‍ എന്തിനു മടി കാണിക്കണം. ഓരോ നടിയുടെയും കംഫര്‍ട്ടബിള്‍ ലെവലാണ് എത്രത്തോളം ഗ്ലാമര്‍ ചെയ്യണമെന്നത്. തമന്ന, നയന്‍താര എന്നീ നടിമാരുടെ ഗ്ലാമര്‍ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തുന്നത്. അഭിനയം കാണാനൊന്നുമല്ല, അവരുടെ സൗന്ദര്യം കാണാന്‍ തന്നെയാണെത്തുന്നത്. അതുപോലെ വടിവൊത്ത ശരീരവും അതു കാണികള്‍ക്ക് ആസ്വാദ്യകരവുമെങ്കില്‍  ഗ്ലാമര്‍വേഷം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. എന്നുവച്ച് ഓവറാകാന്‍ ഞാനില്ല. മോഡേണ്‍ വേഷങ്ങള്‍ ധരിക്കുന്ന കുട്ടിയാണ് ഞാന്‍. അങ്ങനെ എനിക്കു കംഫര്‍ട്ടബിളായ വേഷങ്ങള്‍ അണിഞ്ഞു സിനിമയിലെത്തുന്നതിലും വിരോധമില്ല.

* ദിലീപ്, പൃഥ്വി, നിവിന്‍

ദിലീപേട്ടന്റെ കൂടെ അഭിനയിക്കണമെന്നത് എന്റെ കാലങ്ങളായുള്ള മോഹമാണ്. ലാല്‍ ജോസ് സാര്‍ നേരത്തെ ദിലീപേട്ടന്റെ ജോഡിയായി എനിക്ക് അഭിനയിക്കാനുള്ള ഒരു പ്രൊജക്ടിനെക്കുറിച്ച് എന്നോടു സംസാരിച്ചിരുന്നു. അതു നടന്നില്ല. അന്നുമുതല്‍ തുടങ്ങിയ മോഹമാണ് ദിലീപേട്ടന്റെ നായികയായി അഭിനയിക്കണം എന്നത്. പൃഥ്വിരാജിനൊപ്പം അമര്‍ അക്ബര്‍ ആന്റണി ചെയ്തു. നിവിനൊപ്പം ഭൂപടത്തില്‍ ഇല്ലാത്തൊരിടം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
* പ്രണയവിവാഹമേ ഉണ്ടാകൂ

എന്റെ അച്ഛന്റെയും അമ്മയുടെയും

ലൗ മാര്യേജായിരുന്നു. അപ്പോള്‍ അതിന്റേതായ സ്വാതന്ത്ര്യം വീട്ടില്‍ നിന്നും തന്നിട്ടുണ്ട്. പക്ഷേ അത് എനിക്കു യോജിക്കുന്നയാളായിരിക്കണം എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്. എന്നെ മനസിലാക്കുന്ന ആളായിരിക്കണം എന്ന് എന്നോടവര്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു സുപ്രഭാതത്തില്‍ നീ ഇന്നയാളെ കല്യാണം കഴിച്ചോ എന്നു പറഞ്ഞാല്‍ അതംഗീകരിക്കാന്‍ നമുക്കു ബുദ്ധിമുട്ടായിരിക്കും. ഒരു വര്‍ഷം, കുറഞ്ഞത് ആറു മാസമെങ്കിലും മുമ്പ് പരിചയപ്പെട്ട് അടുത്തിടപെട്ട് ഇഷ്ടമായ ശേഷം  വിവാഹം കഴിക്കുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ വിശ്വാസം. കാര്യം ഇങ്ങനെയാണെങ്കിലും ഉടനെയൊന്നും വിവാഹം കഴിക്കാന്‍ എനിക്കു പ്ലാനില്ല. കുറച്ചു നല്ല സിനിമകള്‍ ചെയ്യണം. ഏറ്റെടുത്തവ ചെയ്തുതീര്‍ക്കണം അങ്ങനെ പല കാര്യവുമുണ്ട്.

* കഴിവുള്ള നടിമാരെ തഴയുന്നു

കഴിവുള്ള പല മലയാളി നടിമാരെയും        മലയാളത്തിലെ സംവിധായകര്‍ തഴയുകയാണ്. വിദേശത്തു നിന്നും കേരളത്തിനു പുറത്തുനിന്നുമുള്ളവരെയാണ് പല സംവിധായകരും നായികമാരാക്കുന്നത്. നല്ല കഥാപാത്രമായിരിക്കും      അവര്‍ക്കു നല്‍കുന്നത്. പക്ഷേ അതു ചെയ്യാന്‍ പറ്റിയ കഴിവുള്ളവരെ ആയിരിക്കില്ല ഇവര്‍   സെലക്ട് ചെയ്യുക. തുറന്നുപറയുകയാണ് ഞാന്‍ വലിയ കഴിവുള്ള നടിയാണെന്നൊന്നും          പറയുന്നില്ല. പക്ഷേ കഴിവില്ലാത്ത നടിമാരെ കൊണ്ടുവരുന്നവര്‍ ഒന്നു ചിന്തിക്കണം, ഇവിടെ എത്രയോ കഴിവുള്ള നടിമാര്‍ ഉണ്ടെന്നുള്ള കാര്യം. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നതുപോലെ.

* കുടുംബം

അച്ഛന്‍ എസ് സലാഹുദീന്‍, അമ്മ സാവിത്രി. തിരുവനന്തപുരത്താണ് താമസം. മലയാള ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയരായ സ്വാതി, ശ്രാവണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. അമൃത വിദ്യാലയയിലെയും മണക്കാട് കാര്‍ത്തിക തിരുനാള്‍ ഹൈസ്കൂളിലെയും വിദ്യാഭ്യാസത്തിനുശേഷം ബിബിഎ കറസ്‌പോണ്ടന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കി.

Related posts