ഇനിയ വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ തമിഴ് ചിത്രത്തിലാണ് ഇനിയ നായികയാകുന്നത്. ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. അമാനുഷികമായ ഏതോ ഒരു ശക്തി ചെന്നൈയില്‍ ഒരിടത്ത് ഉള്ളതായി ആളുകള്‍ പറയുന്നു. അവരില്‍ നിന്നാണു ചിത്രത്തിന്റെ പ്രമേയം ലഭിച്ചതെന്നു സംവിധായകന്‍ പറയുന്നു. നിഖില്‍ മോഹനാണ് ചിത്രത്തിലെ നായകന്‍. റഹ്മാനും പ്രധാന വേഷത്തിലെത്തുന്നു. സ്വാതി ദീക്ഷിതാണ് മറ്റൊരു നായികയായെത്തുന്നത്. പ്രതാപ് പോത്തന്‍, കോവൈ സരള, എം.എസ്. ഭാസ്കര്‍, മനോബാല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
വീണ്ടും പേടിപ്പിക്കാന്‍! ഇനിയ പിന്നെയും തമിഴ് ഹൊറര്‍ ചിത്രത്തില്‍
