തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു.
പിന്നീട് മലയാള സിനിമയിലും താരം സാന്നിദ്ധ്യം അറിയിച്ചു. ഒരു പിടി മലയാള സിനിമകളില്‍ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു.
സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്മ്മരങ്ങള്, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇനിയയെ തേടിയെത്തി.
അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തില്‍, മാമാങ്കം തുടങ്ങിയവയാണ് ഇനിയയുടെ മലയാളം ചിത്രങ്ങള്‍.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോളിതാ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മമ്മൂക്കയോടൊപ്പം മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. പരോള്‍, പുത്തന്‍ പണം, മാമാങ്കം. പരോള്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് ആ സിനിമയില്‍ ചെയ്തത്. അതു കഴിഞ്ഞാണ് മാമാങ്കത്തിലേക്ക് വിളിക്കുന്നത്.
മാമാങ്കത്തിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ച് ചോദിച്ചു. മമ്മൂക്ക ഹിസ്റ്റോറിക്കല്‍ സിനിമയാണ് സപ്പോര്‍ട്ടിങ് റോളാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു.
അപ്പോള്‍ മമ്മൂക്ക പറഞ്ഞു നീ എന്റെ നായികാ ആയിട്ട് അഭിനയിച്ചിട്ട് പിന്നീട് ക്യാരക്ടര്‍ റോളില്‍ വരുമ്പോ അത് എങ്ങനെ കരിയറിനെ ബാധിക്കുമെന്ന് നീ തന്നെ ചിന്തിച്ചിട്ട് ചെയ്താല്‍ മതി.
പിന്നെ നീ ഇപ്പോള്‍ ഭയങ്കര വണ്ണമൊക്കെ അല്ലെ. അതില്‍ കുറച്ച് ഗ്ലാമറസ്സായ വേഷമാണ്. ദേവദാസി ലുക്ക് ഒക്കെയാണ് എന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ങേ എന്നായി.
മമ്മൂക്കയോട് ഞാന്‍ എനിക്ക് ഇഷ്ടമുള്ള വേഷമാണ്. ക്യാരക്ടര്‍ കണ്‍ഫോം ആണെന്ന് പറഞ്ഞിട്ടുണ്ട്. ഓക്കേ ആവുകയാണെങ്കില്‍ ആ കഥാപാത്രത്തിന് വേണ്ടി മെലിഞ്ഞ് സുന്ദരിയായി വരുമെന്ന് പറഞ്ഞു.
മമ്മൂക്ക മ്മ് നോക്കാം എന്ന് പറഞ്ഞു. പിന്നെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സെറ്റില്‍ വെച്ചാണ് പിന്നെ കാണുന്നത്. അപ്പോള്‍ മമ്മൂക്ക, ഏഹ് ഇതേതാ ഈ സുന്ദരി എന്നൊക്കെ ചോദിച്ചു.
ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത്രയും മാറ്റമോ ഞാന്‍ കരുതി നീ മടിച്ചിയാണ്. വര്‍ക്ക്ഔട്ട് ഒന്നും ചെയ്യില്ലെന്ന് മമ്മൂക്ക പറഞ്ഞു.
ഞാനപ്പോള്‍ ഏകദേശം പത്ത് കിലോയോളം കുറച്ചിരുന്നു. എന്റെ ആ ഇന്സ്പിരേഷന് മമ്മൂക്കയാണ്.
നിന്നെക്കൊണ്ട് പറ്റുമോ എന്ന തരത്തിലുള്ള മമ്മൂക്കയുടെ ചോദ്യം കൊണ്ടാവണം എന്റെ മനസ്സില്‍ ഒരു വാശി കയറിയത് എന്നും ഇനിയ പറയുന്നു.