മലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടിയാണ് ഇനിയ. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിൽ സജീവമാകുന്നത്.
മലയാളി ആണെങ്കിലും ആദ്യം തമിഴിലാണ് ഇനിയയുടെ ഭാഗ്യം തെളിഞ്ഞത്. തമിഴിൽ നായികയായ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമാവുകയായിരുന്നു.
തമിഴിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷമാണ് മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്. മികച്ച നർത്തകി കൂടിയായ ഇനിയ നിരവധി സിനിമകളിൽ ഡാൻസ് രംഗങ്ങളിലും എത്തിയിട്ടുണ്ട്.
അൽപം ഗ്ലാമറസ് വേഷങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. അതിനിടെ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഇനിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
തനിക്ക് ഇന്റിമസി രംഗങ്ങളിൽ അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്ന് ഇനിയ പറയുന്നു. ഒരു സിനിമയിൽ സംവിധായകൻ പറഞ്ഞതനുസരിച്ച് ചെയ്യുകയായിരുന്നുവെന്നും എല്ലാവരും കൈയടിച്ചപ്പോഴാണ് ആത്മവിശ്വാസം വന്നതെന്നും താരം പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇനിയ ഇക്കാര്യം പറഞ്ഞത്.ഇന്റിമസി സീനുകളൊന്നും എനിക്ക് അഭിനയിക്കാൻ അറിയില്ല. സംവിധായകൻ പറയുന്നതിനനുസരിച്ച് ചെയ്യുന്നു എന്ന് മാത്രമേയുള്ളു.
ചെയ്ത് കഴിഞ്ഞ് ഇത്രയും ബോൾഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കൈയടിച്ചപ്പോഴാണ് എനിക്ക് കോൺഫിഡൻസ് ലഭിച്ചത്. ഗ്ലാമറസാവുക എന്നത് നമ്മുടെ കോൺഫിഡൻസിന് അനുസരിച്ചാണ്.
അത് നമ്മൾ എങ്ങനെ ക്യാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അത് ഏത് ലെവൽ വരെ പോണം എന്നത് നമ്മുടെ തീരുമാനമാണ്. ആരും ഒന്നിനും നിർബന്ധിക്കാൻ പോകുന്നില്ല.
അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫർട്ടബിൾ ആണെങ്കിൽ നമ്മൾ ചെയ്യുക. അത്രയേ ഉള്ളു.
ഗ്ലാമർ വേറെ, വൾഗർ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയിൽ വയറു കാണിക്കണം, സെക്സി ആയി ഡാൻസ് ചെയ്യണം എന്നൊക്കെ ആയിരുന്നു.
അതെല്ലാം ജോലിയുടെ ഭാഗം മാത്രമാണ്. അതിനെ നമ്മൾ മോശം കണ്ണിലൂടെ കാണുമ്പോഴാണ് അങ്ങനെ തോന്നുന്നത്. അതല്ലാതെ ഒരു കഥയ്ക്ക് വേണ്ടിയോ പാട്ടിന് അനുസരിച്ചോ ഒക്കെ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് എന്റ അഭിപ്രായം- ഇനിയ പറയുന്നു.