മുളങ്കുന്നത്തുകാവ്: ഡിവൈഎഫ്ഐ നേതാവിന്റെ ബന്ധുവിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻജക്ഷൻ മാറി കുത്തിയത് തർക്കത്തിനു കാരണമായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മെഡിസിൻ വാർഡിൽ കഴിയുന്ന രോഗിയക്കാണ് നഴ്സ് മറ്റൊരു രോഗിയക്ക് നൽകേണ്ട ഇൻജക്ഷൻ തെറ്റി നേതാവിന്റെ ബന്ധുവിനു നൽകിയത്.
തുടർന്ന് രോഗിയുടെ നില വഷളാവുകയും അസ്വസ്ഥത കാട്ടുകയും ചെയ്തു. സംശയം തോന്നി കുത്തിവച്ച മരുന്ന് പരിശോധിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. അതേ സമയം രോഗിയുടെ അസ്വസ്ഥത നഴ്സുമാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിശോധിക്കാൻ ആദ്യം കൂട്ടാക്കിയില്ലെന്ന് പറയുന്നു.
തുടർന്ന് ഡിവൈഎഫ്ഐ നേതാവും മറ്റു ബന്ധുക്കളും ചേർന്ന് ബഹളം വയ്ക്കുകയും വാർഡിൽ സംഘാർഷവസഥ സ്യഷ്ടിക്കുകയും ചെയ്തു. മുതിർന്ന് ഡോകടർമാർ എത്തി പ്രതിമരുന്ന് നൽകിയാണ് രോഗിയുടെ നില വീണ്ടെടുത്തത്.
എന്നാൽ ആശുപത്രി ജീവനക്കാർ ഇടപെട്ട് നേതാവുമായി സംസാരിച്ച് പരാതി നൽകാതെ പ്രശ്നം ഒതുക്കി തിർക്കുകയും ചെയ്തു. പ്