രാജസ്ഥാന് മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം.
രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി.
രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം.
ഇന്നലെ മന്ത്രിയുടെ മകന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി.
ഡല്‍ഹി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രോഹിത് ജോഷി പോലീസ് സംഘത്തിന് മുന്‍പാകെ ഹാജരായത്.