കോഴിക്കോട്: ഇടതുമുന്നണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങള്‍ തുടരവേ ഐഎന്എല്സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധിരൂക്ഷം. ഐഎന്‍എല്‍ അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത് .ഐഎന്‍എല്‍ വിട്ട് ഐഎന്‍എല്‍ ഡെമോക്രാറ്റിക് എന്ന പേരില്‍ ഒരു വിഭാഗം പാര്‍ട്ടി രൂപികരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഐഎന്‍എല്‍ പ്രവര്‍ത്തിക്കുന്നത് ,ഇതില്‍ പ്രബല വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നസംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ വലം കൈയും ഗ്രൂപ്പ് നേതാവുമായ കെ.പി. ഇസ്മായില്‍ ,സാലിഹ് മേടപ്പില്‍ എന്നിവര്‍ക്കെതിരെയാണ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ:മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത് .
കെ.പി. ഇസ്മായിലിനു ആറുമാസക്കാലത്തേക് പാര്‍ട്ടി പരിപാടിയുള്‍പ്പടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സാലിഹ് മേടപ്പിലിനെ ആറുമാസത്തേക്ക് സസ്പന്ഡും ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ കമ്മിറ്റിയും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെ.പി. ഇസ്മായില്‍ പാര്‍ട്ടിയില്‍ നിര്‍ജ്ജീവമായിരുന്നു.
മലപ്പുറം ജനറല്‍ സെക്രട്ടറിയെ മാറ്റിയപ്പോള്‍ സംസ്ഥാന പ്രസിഡന്റിന് വേണ്ടി ഗ്രൂപ്പ് നേതാവായി പ്രവര്‍ത്തിക്കാന്‍ ഇസ്മയില്‍ തയ്യാറായി ഇതിന്റെ ഭാഗമായി ചില സ്ഥലങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ഇസ്മായില്‍ സജീവമായി .കഴിഞ്ഞ ദിവസം മലപ്പുറത്തു എല്‍ഡിഎഫ് നടത്തിയ ഒരു പരിപാടിയില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച ആളെ മാറ്റി കെ.പി. ഇസ്മായില്‍ ചിലരുടെ നിര്‍ദ്ദേശ പ്രകാരം ആ പരിപാടിയില്‍ പങ്കെടുത്തു.ഇതാണ് ഇസ്മായിലിനെതിരെ നടപടിക്ക് ആക്കം കൂട്ടിയത്.
ചുരുക്കത്തില്‍ അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ വിത്യാസം വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് കളമൊരുങ്ങുന്നത് .തന്നെ സസ്പെന്‍ഡ് ചെയ്ത ഈ നടപടിക്ക് പുല്ലു വില പോലും നല്‍കാതെ കെ.പി ഇസ്മായില്‍ കഴിഞ്ഞ ദിവസം ബേപ്പൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഇത് പരസ്യമായ വെല്ലുവിളിയായി കരുതപ്പെടുന്നു.
തനിക്കെതിരെ നടപടിയെടുത്ത അഖിലേന്ത്യാ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇസ്മയില്‍ വെല്ലുവിളിച്ചു ജില്ലാ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വെല്ലുവിളി. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സമദ് വേങ്ങര ,ജനറല്‍ സെക്രട്ടറി സി.പി. അന്‍വര്‍ സാദത് എന്നിവരെ അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബും ,കെ.പി. ഇസ്മായിലും പരസ്യമായി നിലപാടെടുത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം .
ഇതോടെ മലപ്പുറം കമ്മറ്റിയില്‍ എപി അബ്ദുല്‍ വഹാബിന്റെ പിന്തുണയോടെ ഭരണഘടനാ പരമല്ലാത്ത മൂന്ന മേഖല കമ്മിറ്റികള്‍ ഉണ്ടാക്കിയതോടെ പോര് കടുത്തു. ഇത് തെറ്റാണെന്നും പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നുംഅഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ നിലപടെടുത്തു. പ്രശ്നം രൂക്ഷമായി തെരുവില്‍ നേരിടുന്ന ഘട്ടമായപ്പോള്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് യോഗം ചേരുകയും നിലവിലെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സി.പി. അന്‍വര്‍ സാദത്തിനെ നീക്കി
ഓ.കെ. തങ്ങളെ ജനറല്‍ സെക്രട്ടറി ആക്കി.ഇത് മറു വിഭാഗം അംഗീകരിച്ചില്ല. മൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കമ്മിറ്റിയെ മാറ്റി പുതിയ ജില്ലാ കമ്മിറ്റിയെ ചില സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച് കോഴിക്കോട് ജില്ലയില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ കുറ്റ്യാടി ,വടകര ,കൊടുവള്ളി ഭാഗങ്ങളില്‍ സമ്മര്‍ദ്ദ ഗ്രൂപ്പ് രൂപീകരിച്ചത് പ്രതിസന്ധി ഇരട്ടിയാക്കി.
വന്‍തുക പിരിച്ചു ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കാത്ത സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ അണികളുടെ ഇടയിലിലുള്ള പ്രതിഷേധവും ശക്തമായിരിക്കുകയാണ്.