സ്വന്തം ലേഖകന്‍
കോഴിക്കോട്: ദീര്‍ഘകാലമായി ഇടതുമുന്നണി പ്രവേശനം കാത്തിരിക്കുന്ന ഐഎന്‍എല്ലിന് മുന്നണി പ്രവേശനം ലഭിക്കുന്നതിന് കടമ്പകളേറെ.നിലവിലുള്ള ഐഎന്‍എലിനെ മുന്നണിയിലെടുക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് താല്പര്യമില്ല. സ്വതന്ത്ര എംഎല്‍എ മാരായ പി.ടി.എ. റഹീം, പി.വി. അന്‍വര്‍, കാരാട്ട് റസാക്ക്, വി.അബ് ദുറഹിമാന് ഉള്‍പ്പടെയുള്ളവരെയും മുസ്ലിം ലീഗിലെ അസംതൃപ്ത വിഭാഗത്തെയും ഐഎന്‍എലിന്റെ ഭാഗമാക്കാന്‍ നേതൃത്വത്തിന് സാധിച്ചാല്‍ മാത്രമേ മുന്നണി പ്രവേശനകാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം.
ഐഎന്‍എലിലെ ഭിന്നിപ്പും രൂക്ഷമായ വിഭാഗീയതയും ഭാരവാഹികള്‍ തമ്മിലുള്ള അസ്വാരസ്യവും കാരണം അണികള്‍ ദിനംപ്രതി കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. കാസര്‍ക്കോട്ടെ പ്രമുഖ നേതാവ് കഴിഞ്ഞദിവസം ഐഎന്‍എല്‍ വിട്ടു ലീഗില്‍ ചേര്‍ന്നിരുന്നു.
സംസ്ഥാന തലത്തില്‍ ഉടലെടുത്ത ഭിന്നിപ്പും വിഭാഗീയതയും ഇപ്പോള്‍ കീഴ്ഘടകങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. ഉന്നത നേതൃസ്ഥാനവും നിയമസഭാ സീറ്റും പി.ടി.എ.റഹീമിന് നല്‍കേണ്ടിവരുമെന്നതിനാല്‍ റഹീം ഐഎന്‍എലില്‍ വരുന്നതിനോട് നേതൃത്വത്തിനും താല്പര്യമില്ല.
അതേസമയം, റഹീം വരാതിരിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഏറെയാണ് താനും. കൂടാതെ ഐഎന്‍എല്‍ പിളര്‍ന്നു രൂപീകരിച്ച ഐഎന്‍എല്‍ ഡെമോക്രാറ്റിക് വിഭാഗത്തെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് പാര്ട്ടിയില്എത്തിക്കേണ്ട ഉത്തരവാദിത്ത്വവും നേതൃത്വം ഏറ്റെടുക്കേണ്ടിവരും. രാഷ്ട്രീയപരമായി പരിചയസമ്പത്തുള്ള എംഎല്‍എ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎന്‍എലില്‍ വരികയാണെങ്കില്‍ സ്വാഭാവികമായും ഉയര്‍ന്ന ഭാരവാഹിത്വം നല്‍കേണ്ടതായി വന്നേക്കും.അങ്ങനെ വന്നാല്‍ നിലവിലെ ഐഎന്‍എല്‍ നേതൃത്വം ഏതാണ്ട് പൂര്‍ണമായും മാറേണ്ടതായി വരും.
ദേശീയ നേതൃത്വവുമായുള്ള ഭിന്നതമൂലം ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഐഎന്‍എല്‍ കേരള എന്ന പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കണമെന്നും ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും സംസ്ഥാന നേതാക്കളില്‍ ചിലര്‍ ശക്തമായി വാദിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്എംഎല്എമാര് അടക്കമുള്ളവരെ ഐഎന്‍എല്‍ നേതൃത്വത്തില്‍ എത്തിച്ചാല്‍ ഐഎന്‍എല്‍ വീണ്ടും പിളരാനുള്ള സാധ്യതയും ഉണ്ട്.കോണ്‍ഗ്രസ് പശ്ചാത്തലമുള്ള പി.വി. അന്‍വറും വി.അബ്ദുറഹിമാനും ഐഎന്‍എല്‍ പോലുള്ള പാര്‍ട്ടിയെ ഉള്‍ക്കൊള്ളാനുള്ള സാധ്യതയില്ല.
എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത് മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുക എന്നുള്ളതാണ്. യുവതീ പ്രശ്നവുമായി ബന്ധപ്പെട്ട് ശബരിമല പ്രശ്നം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ പാര്‍ട്ടിയായ ഐഎന്‍എലിനെ മുന്നണിയിലെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷവും തിരിച്ചടിയുമായിരിക്കുമെന്ന് എല്‍ഡിഎഫില്‍ അഭിപ്രായമുണ്ട്. ഇതുകൊണ്ടുതന്നെ ഐഎന്‍എലിലെ പിളര്‍പ്പും ആഭ്യന്തര പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി കൂടുതല്‍ നല്ല സഹകരണമാവാം എന്ന നിലപാടായിരിക്കും എല്‍ഡിഎഫ് നേതൃത്വം സ്വീകരിക്കുക എന്നറിയുന്നു.