ഇരിങ്ങാലക്കുട: സമൂഹത്തില്‍ വേദനിക്കുന്നവരോട് പക്ഷം ചേരാനും, അവരോട് കാരുണ്യം കാണിക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് ടി.വി. ഇന്നസെന്റ് എംപി അഭിപ്രായപ്പട്ടു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസും, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ഇരിങ്ങാല ക്കുട ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ‘പ്രത്യാശ 2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഡയാലിസിസിനുള്ള സഹായ വിതരണം നടത്തി. ഫാ. ജോയി പീണിക്കപറന്പില്, സബ് ഇന്‍സ്പെക്ടര്‍ സിബീഷ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എന്‍. സുഭാഷ്, പി.ആര്. സ്റ്റാന്‍ലി, ജനമൈത്രി കോഓര്‍ഡിനേറ്റര്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.