കാന്‍സര്‍ എന്ന രോഗമല്ല അതിനെക്കുറിച്ചുളള പേടിയും ആലോചനയുമാണ് മനുഷ്യന്റെ ജീവന് എടുക്കുന്നത്. ഇക്കാര്യം കാന്‍സര്‍ രോഗികളെക്കാള്‍ സമൂഹത്തിലെ മറ്റുള്ളവരാണ് ശ്രദ്ധിക്കേണ്ടത്.
അവരോട് പോസിറ്റീവായി സംസാരിക്കുക, ആ സംസാരം അവരിലും ആത്മവിശ്വാസത്തിന്റെയും ജീവിതസ്നേഹത്തിന്റെയും തരംഗങ്ങള്‍ സൃഷ്ടിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍,
കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ… മരുന്ന് കഴിക്കുക, ഡോക്ടറെ അനുസരിക്കുക, മനസിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക. കാന്‍സര്‍ വന്ന വഴിയേ പോവും.
വീണ്ടും അവന് വന്നാല്‍ ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുക, ചെറിയ ഒരു പേടി അവിടെ നിഴലിക്കുന്നത് നിങ്ങള്‍ക്ക് കാണാം.
-ഇന്നസെന്റ്