ഒരു പരിപാടിയുടെ ഭാഗമായി ഹോളിഡേ എന്ന ഹോട്ടലിൽ താൻ താമസിക്കുകയായിരുന്നു. ഞാനും ഭാര്യയും മുറിയിലേക്ക് പോകൻ ലിഫ്റ്റിന്റെ അടുത്ത് വന്നപ്പോൾ അധികം പൊക്കമില്ലാത്ത ഒരാളും അയാളുടെ ഭാര്യയും അവിടെ നിൽക്കുന്നുണ്ട്.
ലിഫ്റ്റ് വന്നപ്പോൾ അദ്ദേഹം കയറുന്നില്ല. ഞങ്ങൾ രണ്ടും പോകട്ടെ എന്ന് വിചാരിച്ചിട്ടായിരിക്കാം. ലിഫ്റ്റിൽ കയറിട്ട് ഞാൻ അദ്ദേഹത്തെ ഇതിൽ കയറാൻ വേണ്ടി വിളിച്ചു.
തുടർന്ന് രണ്ടുപേരും അതിൽ കയറി. ലിഫ്റ്റിൽ വെച്ച് ഞാൻ അയാളോട് ചോദിച്ചു ഇവിടെ എന്ത് ചെയ്യുകയാണ് എന്ന്. അപ്പോൾ അയാൾ പറയുകയാണ് ഇത് തന്റെ ഹോട്ടൽ ആണെന്ന്.
ഹോളിഡേ ഹോട്ടലിന്റെ ഉടമസ്ഥൻ സുഗന്ധൻ എന്ന് പറയുന്ന ആളായിരുന്നു അത്. -ഇന്നസെന്റ്