ഇങ്ങനെയും ചിലര്‍ ലോകത്ത് ജീവിക്കുന്നുണ്ട്; ആറു വയസുകാരിയുടെ കൊലപാതകം ഏറ്റെടുക്കാനെത്തിയത് 59 ആളുകള്‍; 600 കൊലക്കുറ്റങ്ങള്‍ ഏറ്റെടുത്ത നിരപരാധിക്ക് ഒടുവില്‍ വധശിക്ഷ; അസാധാരണ സംഭവങ്ങള്‍ ഇങ്ങനെ…

മനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ സ്വഭാവമുള്ളവരെ ഒരുമിച്ചു പരിഗണിക്കാമെങ്കിലും ഓരോ വ്യത്യസ്ഥമായ കാര്യങ്ങള്‍ നടക്കുമ്പോഴാണ് പലരുടെയും അപൂര്‍വമായ മനശാസ്ത്രം വെളിയില്‍ വരുന്നത്. പിഞ്ചു ബാലികമാര്‍ ഇന്ത്യയില്‍ കൊല്ലപ്പെടുമ്പോള്‍ കുറ്റവാളികള്‍ കുറ്റം നിഷേധിക്കാന്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ അമേരിക്കയില്‍ ആറു വയസ്സുകാരിയുടെ കൊലപാതകം ഏറ്റെടുക്കാന്‍ 59 പേരാണ് രംഗത്തെത്തിയത്. 600 കൊലക്കുറ്റം ഏറ്റെടുത്ത നിരപരാധി ഒടുവില്‍ വധശിക്ഷ ഏറ്റു വാങ്ങുകയും ചെയ്തു. പ്രശസ്തിയുടെ വെളിച്ചത്ത് നിലനില്‍ക്കാനും ശ്രദ്ധ പിടിച്ചപറ്റാനുമുള്ള മനുഷ്യ മനശ്ശാസ്ത്രം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ചില വിഖ്യാത കുറ്റകൃത്യങ്ങളിലെ അസാധാരണ സംഭവങ്ങളായി ചരിത്രം ഇവ കുറിച്ചു വെച്ചിരിക്കുന്നു.

1996 ല്‍ കൊളറാഡോ സംസ്ഥാനത്ത് ബൗള്‍ഡര്‍ നഗരത്തില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കോടീശ്വരന്‍ ജോണ്‍ ബെന്നറ്റിന്റെ ആറു വയസുകാരിയായ മകള്‍ പെട്രീഷ്യ രാംസേയ്ക്ക് മൃഗീയമായി കൊല്ലപ്പെട്ടു. വന്‍ വിവാദമായ കേസില്‍ ആ പൈശാചിക കൊലയുടെ ഉത്തരവാദിത്വം ജോണ്‍ മാര്‍ക്ക് കാര്‍ എന്ന വ്യക്തി ഏറ്റെടുത്തു. വലിയ മാധ്യമശ്രദ്ധയായിരുന്നു ജോണ്‍ മാര്‍ക്ക് കാറിന് കിട്ടിയത്. എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്നും എപ്പോള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നും ഉള്‍പ്പെടെയുള്ള അനേകം ഊഹാപോഹങ്ങള്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ഒടുവില്‍ കൊല നടന്ന സ്ഥലത്തു നിന്നും കിട്ടിയ സാമ്പിളുകള്‍ ജോണ്‍കാറിന്റെ സാമ്പിളുകളുമായി യോജിക്കുന്നില്ലെന്ന് പോലീസ് കണ്ടെത്തി. എന്തുകൊണ്ട് ജോണ്‍കാര്‍ ആ കൊലക്കുറ്റം ഏറ്റെടുത്തു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ജോണ്‍ മാര്‍ക്ക് കാറിന് പുറമേ മറ്റ് അമ്പതു പേര്‍ കൂടിയാണ് ഈ കേസില്‍ കൊലക്കുറ്റം ഏറ്റെടുത്ത് മുമ്പോട്ട് വന്നത്.

1932 ല്‍ ചാള്‍സ് ലിന്‍ഡ്ബെര്‍ഗ് എന്ന വൈമാനികന്‍ കൊല്ലപ്പെട്ട കേസിലും സ്ഥിതി വിഭിന്നമായിരുന്നില്ല. അടുത്തു പരിചയം പോലുമില്ലാത്ത പല ഇടങ്ങളിലായി ജീവിക്കുന്ന 200 പേരാണ് കുറ്റം ഏറ്റെടുക്കാന്‍ രംഗത്ത് വന്നത്. ഹോളിവുഡിലെ പ്രമുഖ നടിയും ബ്ളാക്ക് ഡാലിയ എന്ന വിളിപ്പേരിന് ഉടമയുമായിരുന്ന എലിസബത്ത് ഷോര്‍ട്ട് 1947 ജനുവരി 15 ന് കൊല്ലപ്പെട്ടപ്പോഴും മുപ്പത് പേര്‍ കുറ്റം സമ്മതിച്ചിരുന്നു. ഈ കേസിലും ഇപ്പോഴും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

600 കൊലപാതകങ്ങള്‍ ഏറ്റെടുത്തതിന്റെ പേരിലാ് ഹെന്റി ലൂക്കാസ് എന്നയാള്‍ കുപ്രസിദ്ധനായത്. ഇതിനെല്ലാം ചേര്‍ത്ത് വധശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍ ജോര്‍ജ്ജ് ബുഷ് ടെക്സാസ് ഗവര്‍ണര്‍ ആയിരുന്ന കാലത്ത് മരണശിക്ഷ ഒഴിവാക്കി. ഹെന്റി ലൂക്കാസിന്റെ മാനസീകാവസ്ഥയെക്കുറിച്ച് പഠിച്ച മനശ്ശാസ്ത്രജ്ഞര്‍ അതില്‍ ഒന്നോ രണ്ടോ കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിരിക്കാമെന്നും ബാക്കി മുഴുവനും അദ്ദേഹം ഏറ്റെടുത്തത് ജനശ്രദ്ധ കിട്ടാനായിരിക്കാമെന്നുമാണ് കരുതുന്നത്.

ഇനിമറ്റൊരു രസകരമായ കഥ ഇങ്ങിനെയായിരുന്നു. 1984 ല്‍ മിഷേല്‍ ജോണ്‍സണ്‍ എന്ന 16 വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടു. മാധ്യമങ്ങള്‍ വന്‍ പ്രചാരം കൊടുത്ത കോളിളക്കം സൃഷ്ടിച്ച കേസില്‍ മിടുക്കനായ ഒരു ഡിറ്റക്ടീവ് എഡ്ഡി എന്നയാളെ ഹോസ്പിറ്റിലില്‍ വെച്ച് സന്ദര്‍ശിച്ച് താനാണ് കുറ്റം ചെയ്തെന്ന ഒരു കഥയുണ്ടാക്കി പറയാന്‍ ആവശ്യപ്പെട്ടു.

കൊല നടന്ന സമയം പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തുടങ്ങി കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് എഡ്ഡിക്ക് നല്‍കി. ഈ കഥയിലൂടെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയും എന്നായിരുന്നു പോലീസ് എഡ്ഡിയെ വിശ്വസിപ്പിച്ചത്. എഡ്ഡി മനോഹരമായ ഒരു കുറ്റകൃത്യ കഥ തന്നെ അവതരിപ്പിച്ചു. കഥയുടെ അടിസ്ഥാനത്തില്‍ എഡ്ഡി ജയിലിലുമായി. 18 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരപരാധിയാണെന്ന് തെളിഞ്ഞത്. എന്തായാലും അമേരിക്കക്കാരുടേത് വല്ലാത്ത മാനസികാവസ്ഥ തന്നെ.

 

Related posts