തൃശൂർ: മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി ഇന്നസെന്റ്. മൂന്നുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ എസ്. ഷാനവാസിനു കൈമാറി.
25,000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.