കോർപറേഷനിൽ ദൈനംദിന ചെലവുകൾക്ക് പണമില്ല; മേ​യ​ർ​ക്ക് 25 ലക്ഷത്തിന്‍റെ കാർവേണം;  വികസന ഫണ്ട് മറിച്ച് കാർ വാങ്ങുന്നതിനെതിരേ ആക്ഷേപം ശക്തം

കൊ​ച്ചി: വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി അ​ട​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ദൈ​നം​ദി​ന ചെ​ല​വു​ക​ൾക്കു​പോ​ലും ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ മേ​യ​ർ​ക്ക് ആ​ഡം​ബ​ര കാ​ർ വാ​ങ്ങാ​ൻ 25 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി. ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കേ​ണ്ട പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നാ​ണ് ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷം കൗ​ണ്‍​സി​ലി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചെ​ങ്കി​ലും മേ​യ​ർ മ​റു​പ​ടി പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. കോ​ർ​പ​റേ​ഷ​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ വി​ധി​ച്ച 9.12 കോ​ടി രൂ​പ കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്കാ​നാ​കാ​തെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് നേ​രി​ടാ​നൊ​രു​ങ്ങു​ന്പോ​ൾ ആ​ഡം​ബ​രം കാ​ണി​ക്കു​ന്ന​തി​ലു​ള്ള അ​മ​ർ​ഷ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി രേ​ഖ ഇ​ന്ന​ലെ കൈ​യി​ൽ​ കി​ട്ടി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ഭൂ​രി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രും കാർ വാങ്ങുന്ന കാര്യമ​റി​ഞ്ഞ​ത്. പ​ദ്ധ​തി രേ​ഖ​യി​ലു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ച​ട്ട​മി​രി​ക്കെ, അ​ജ​ണ്ട പാ​സാ​യ​തി​ലെ ആ​ശ്ച​ര്യ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു.

സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ മാ​ർ​ച്ച് 31ന് ​തി​ര​ക്കി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പാ​സാ​ക്കി​യ പ​ദ്ധ​തി​രേ​ഖ​യി​ൽ പൊ​തു​ഭ​ര​ണം ധ​ന​കാ​ര്യം എ​ന്ന ഇ​ന​ത്തി​ലാ​ണ് മേ​യ​റു​ടെ പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ തു​ക എ​ഴു​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്രം പ​ഴ​ക്ക​മു​ള്ള വാ​ഹ​നം മാ​റ്റി 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഇ​ന്നോ​വ ക്രി​സ്റ്റ വാ​ങ്ങാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു.

Related posts