സ്റ്റെപ്പിറങ്ങി ഇന്നോവ വരുന്നത് കാണാന്‍ ആളുകള്‍ കാത്തിരുന്നു, ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി, അതു കണ്ടു തന്നെ അറിയണം!

innoവാഹനലോകത്തെ പുലിമുരുകനാണ് ഇന്നോവ. നിരത്തുകളിലൂടെ അവന്‍ പായുന്നത് കാണാന്‍ തന്നെ ഒരു ഐശ്വര്യമാണ്. നിരത്തുകളിലെ രാജാവാണെങ്കില്‍ സ്റ്റെപ്പ് ഇറങ്ങുന്നതിലും അവന്‍ പിന്നിലാകുമോ? പരീക്ഷിച്ചറിയാന്‍ ഒരു ഡ്രൈവര്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

ഇന്നോവ ക്രിസ്റ്റയാണ് പടിക്കെട്ടുകളിലൂടെ ഇറക്കാന്‍ ശ്രമിച്ചത്. പടികള്‍ ഓരോന്നായി ഇറക്കിക്കഴിഞ്ഞപ്പോഴാണു കിട്ടിയത് എട്ടിന്റെ പണിയായെന്നു ഡ്രൈവര്‍ക്കു മനസിലായത്. അവസാന പടി ഇറങ്ങിക്കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ബമ്പര്‍ നിലത്തിടിച്ചു നിന്നു. അബദ്ധം പറ്റിയതാണെന്നു െ്രെഡവര്‍ സമ്മതിക്കുകയും ചെയ്തു. അവസാനം എങ്ങനെയാണ് വാഹനം കുരുക്കില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ചോദിക്കരുത്. വീഡിയോ കണ്ടു നോക്കൂ.

Related posts