തിരുവനന്തപുരം: മന്ത്രിമാർക്ക് വാഹനം വാങ്ങുന്നതിനായി ചിലവിട്ടത് കോടികളെന്ന് റിപ്പോർട്ട്. 6.68 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നാണ് കണക്ക്. ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനാണ് ഇത്രയും തുക ചിലവിട്ടത്.
ഇതിനു പുറമേ മന്ത്രിമാർക്ക് യാത്രബത്ത നൽകുന്നതിനായും ലക്ഷങ്ങൾ ചിലവാകുന്നുണ്ടെന്നാണ് വിവരം. കിലോമീറ്ററിന് 10 രൂപ എന്നനിലയ്ക്കാണ് യാത്രാബത്ത നൽകുന്നത്. ഒരു വാർത്താ ചാനലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.