ആഡംബര ചലഞ്ച്! പ്രളയക്കെടുതിക്കിടയില്‍ 60 ആഡംബര വാഹനങ്ങള്‍ ഒറ്റയടിക്കു രജിസ്റ്റര്‍ ചെയ്ത് പോലീസ് വകുപ്പ്

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മു​ണ്ടു​മു​റു​ക്കാ​ൻ പ​റ​യു​ന്ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള 60 വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​യ​ടി​യ്ക്ക് രജിസ്റ്റർ ചെയ്ത് പോ​ലീ​സ് വ​കു​പ്പ്. ക​ഴി​ഞ്ഞ ശനിയാഴ്ച 60 വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് വ​കു​പ്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡി.​ജി.​പി എ​ന്ന വി​ലാ​സ​ത്തി​ൽ 46 വാ​ഹ​ന​ങ്ങ​ളും സ്റ്റേ​റ്റ് പോ​ലീ​സ് ചീ​ഫ് എ​ന്ന വി​ലാ​സ​ത്തി​ൽ 14 വാ​ഹ​ന​ങ്ങ​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ട്ടു ല​ക്ഷം മു​ത​ൽ 24 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ണ്ട്.

ട​യോ​ട്ട ഇ​ന്നോ​വ​യു​ടെ പു​തി​യ എ​ഡി​ഷ​നാ​യ ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ വി​ല ഇ​രു​പ​തു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് പോ​ലീ​സ് ചീ​ഫ് എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല​ധി​ക​വും ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ്. മ​ഹീ​ന്ദ്ര​യു​ടെ ബൊ​ലീ​റോ, കെ.​യു.​വി തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല​ധി​ക​വും.

തി​രു​വ​ന​ന്ത​പു​രം ആ​ർ.​ടി.​ഒ ഓ​ഫീ​സി​നു കീ​ഴി​ലാ​ണ് അ​റു​പ​തു വാ​ഹ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ.​എ​ൽ.01 സി.​എ​ച്ച് സീ​രി​യ​ലി​ലാ​ണ് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഫ​ണ്ട് മു​ഴു​വ​നും ട്ര​ഷ​റി​യി​ല​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ​ർ​ക്കാ​രി​ന് മു​ന്നി​ലാ​ണ് ഒ​റ്റ​യ​ടി​യ്ക്ക് അ​റു​പ​ത് വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നു​മാ​യി പോ​ലീ​സ് വ​കു​പ്പ് നി​ൽ​ക്കു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​യ്ക്ക് കൈ ​നീ​ട്ടു​ന്ന സ​ർ​ക്കാ​ർ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ട് ഒ​രു മാ​സ​ത്തെ ശ​ന്പ​ളം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് കൈ​നീ​ട്ടു​ന്ന സ​ർ​ക്കാ​ർ കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള ഈ ​ആ​ഡം​ബ​ര ധൂ​ർ​ത്തി​ന് എ​ന്ത് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​റി​യി​ല്ല.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​യ്ക്കാ​ണ് വാ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വു​മെ​ന്നാ​ണ് പോ​ലീ​സി​ൽ നി​ന്ന് ല​ഭി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ആ​ർ​ക്കാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല.

Related posts