തിരുവനന്തപുരം: മന്ത്രിമാർക്ക് സഞ്ചരിക്കാൻ 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
വാഹനങ്ങൾ വാങ്ങാനായി ടൂറിസം വകുപ്പ് 3,22,20,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. പുതിയവ വാങ്ങുന്പാൾ നിലവിൽ ഉപയോഗിക്കുന്ന കാറുകൾ തിരികെ ഏൽപ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തിന്റെ ഞെരുങ്ങിയ സാന്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് പുതിയ നീക്കം.
നേരത്തെ അഞ്ച് പുതിയ കാറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
നിലവിലെ വാഹനങ്ങൾക്ക് സൗകര്യങ്ങൾ കുറവാണെന്ന വാദം ഉയർത്തി മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുത്തൻ ആഡംബര കാറുകൾ വാങ്ങുന്നത്.