കൊടകര: സഹൃദയ എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച കണ്ടു പിടിത്തങ്ങളുടെ പ്രദർശനം സമാപിച്ചു. നവീനങ്ങളായ ആശയങ്ങളെ ജനോപകാരപ്രദമായ ഉപകരണങ്ങളാക്കി മാറ്റിയ കണ്ടുപിടിത്തങ്ങളാണു സഹൃദയയിൽ പ്രദർശിപ്പിച്ചത്.
ഇന്നൊവേഷനുകളെ ഉല്പന്ന ങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രദർശനം കാണാ നായി നൂറുകണക്കിനു വിദ്യാർഥികളും വിവിധ കന്പനി പ്രതിനിധികളും എത്തി.
കാമറകളുടെയും ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്ന വൈബ്രേറ്ററുകളുടേയും സഹായത്തോടെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതു തടയാൻ കഴിയുന്ന ജംഗിൾ ഐ സംവിധാനം ഏറെ ശ്രദ്ധനേടി.
ശിശുക്കളിലെ വിളർച്ചയും മഞ്ഞപ്പിത്തവും വിരൽത്തുന്പിൽ തൊട്ട് കണ്ടെത്തുന്ന പോയിന്റ് ഓഫ് കെയർ ഡയഗണോസ്റ്റിക് ഡിവൈസസ്, കൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവർക്കായി കന്പ്യൂട്ടർ നിയന്ത്രിത ഫിസിയൊതെറാപ്പി യൂണിറ്റ്, ആ ശുപത്രിയിൽ പോകാതെ തന്നെ ഗർഭസ്ഥ ശിശുവിന്റെ ഹൃദയസ്പന്ദനം അളക്കാവുന്ന ഫീറ്റൽ ഹാർട്ട്റേറ്റ് മോണിറ്റർ, പ്ലാസ്റ്റിക്കിനു ബദലായി കവുങ്ങിന്റെ ഇലകളിൽ നിന്നും എളുപ്പത്തിൽ ഉദ് പാദിപ്പിക്കാവുന്ന പാക്കിംഗ് വസ്തുക്കൾ എന്നിവയും പ്രദർശനത്തിൽ ഉണ്ടായി.
കാൻസർരോഗ ചികിത്സയിൽ വൻ മാറ്റങ്ങൾക്കു വഴി തെളിക്കുന്ന ഇലക്ട്രോ കെമിക്കൽ സെൻസറുകൾ, കാൻസർ രോഗ ചികിത്സയിൽ നല്കേണ്ട മരുന്നുകളുടെ ഡോസ് സെൻസറുകളുടെ സഹായത്തോടെ കണ്ടെത്താനാ കുന്ന സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻ സിന്റെ സഹായത്തോടെ പഴങ്ങളുടെ തരംതിരിക്കലും ഗ്രേഡിംഗും തുടങ്ങി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പവർ സിസ്റ്റം സ്, നിർമാണ സാങ്കേതിക വിദ്യകൾ, ബയോടെക്നോളജി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ തെരഞ്ഞെടുത്ത 50 കണ്ടുപിടിത്തങ്ങളാണു പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
ഇന്നൊവേഷനുകളെ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതു സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്വകാര്യ കന്പനികളിലെ പ്രതിനിധികളും വിദ്യാർഥികളുമായി ചർച്ച കൾ നടത്തി.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ റിസർച്ച് ഇന്നൊവേഷൻ നെറ്റ് വർക്ക് കേരളയുമായി സഹകരിച്ച് സഹൃദയ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററാണു പരിപാടി സംഘടി പ്പിച്ചത്.
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം സംസ്ഥാന നോളജ് ഇക്കോണമി മിഷൻ തലവൻ ഡോ. പി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരള ലൈഫ് സയൻസ് പാർക്ക് ഡയറക്ടർ സി. പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തി.
സഹൃ ദയ എക്സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, ഐഇഡിസി നോ ഡൽ ഓഫീസർ പ്രഫ. ജിബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.