കാലം ഇത്രയധികം പുരോഗമിച്ചിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് പ്രതീക്ഷയുടെ തിരിനാളമാണ്.
ഇത്തരത്തില്‍ ഭര്‍ത്തൃവീട്ടിലെ സ്ത്രീധന പീഡനത്തോടു പൊരുതി വിജയം കൈവരിച്ച ഒരു വനിതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഭര്‍ത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അംറേലിയിലാണ് കോമള്‍ എന്ന പെണ്‍കുട്ടി ജനിച്ചത്.
അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമള്‍.പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്.
തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടും പഠനം മുന്നോട്ട് കൊണ്ടുപോകന്‍ കഴിയും എന്നുള്ളതുകൊണ്ടും ആ വിവാഹം വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
ഉയര്‍ന്ന കുടുംബം ആയത്കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല , വിവാഹം കഴിഞ്ഞു ചെന്നതോടെ കോമളിന് സങ്കടങ്ങള്‍ മാത്രമായിരുന്നു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ലഭിച്ചത്.അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവര്‍ തല്ലി കെടുത്തി.
എന്നിട്ടും അവള് ആരോടും പരിഭവം പറഞ്ഞില്ല , സങ്കടപ്പെട്ടില്ല , തന്റെ ഭര്‍ത്താവിന്റെ സന്തോഷത്തിനായി അവള് അവളുടെ സന്തോഷങ്ങള്‍ എല്ലാം വെടിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീധനം ഇനിയും വേണം എന്നായി. എന്നാല്‍ തന്റെ വീട്ടുകാരോട് വീണ്ടും പണം ചോദിയ്ക്കാന്‍ കോമള്‍ മടിച്ചു.
അത് ഭര്‍ത്താവിനെയും വീട്ടുകരെയും കൂടുതല്‍ ദേഷ്യത്തിലാക്കി. ഇതോടെ കോമളിനോടു പിണങ്ങി ഭര്‍ത്താവ് ന്യൂസിലന്‍ഡിലേക്ക് പോയി. ഇനിയും സ്ത്രീധനം നല്കിയാല് മാത്രമേ കോമളിനൊപ്പം ജീവിക്കുകയുള്ളൂ എന്നായിരുന്നു അയാളുടെ തീരുമാനം.
കോമളിന്റെ അവസ്ഥ അവളുടെ വീട്ടില്‍ അറിഞ്ഞു.അതോടെ അതീവ ദുഖിതനായ കോമളിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.എന്നാല്‍ അവിടെയും വല്യ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല.
കോമള്‍ ന്യൂസിലന്റിലെ ഗവണ്മെന്റിനു വരെ കത്തയച്ചു.മറുപടി എത്തിയെങ്കിലും വല്യ മാറ്റമൊന്നും ഉണ്ടായില്ല.സഹായങ്ങള്‍ ലഭിക്കേണ്ട സ്ഥലത്തുനിന്നെല്ലാം അവള്‍ക്ക് നിരാശയായിരുന്നു മറുപടിയായി ലഭിച്ചത്.
ഉടന്‍ തന്നെ അവള് തീരുമാനിച്ചു പഠിച്ചു പാസ്സായി തന്നെ പോലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമാകുക.അതിനിടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെക്കുറിച്ച് അപവാദ പ്രചാരണം തുടങ്ങി.
ഇതോടെ നാട്ടില്‍ നില്ക്കാന് കഴിയാത്ത അവസ്ഥയില്‍ ഒരു സ്കൂള്‍ ടീച്ചറായി ജോലി നോക്കി അവള് തീരുമാനിച്ചു.ഒപ്പം തന്റെ സിവില്‍ സര്‍വിസ് പഠനം പുനരാരംഭിക്കാനും അവള് തീരുമാനിച്ചു.
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പിഎസ്സി അവള്‍ക്ക് കഷ്ടതയുള്ളതായി തോന്നി , ആവശ്യത്തിന് ബുക്ക് വാങ്ങി പഠിക്കാന്‍ പോലുമുള്ള പണം അവളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ വെല്ലുവിളികള്‍ ഏറും തോറും പോരാട്ട വീര്യം കൂടും എന്ന് പറയുന്നത് പോലെ അവള് പോരാടാന്‍ ഉറച്ചു തീരുമാനിച്ചു..തിങ്കള്‍ മുതല്‍ വെള്ളിവരെ സ്കൂളില്‍ പഠിപ്പിച്ച ശേഷം അവള് അഹമ്മദാബാദിലേക്ക് വണ്ടി കയറി.
അവിടെ സിവില്‍ സര്‍വിസ് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തു.ആദ്യ രണ്ടു ശ്രമങ്ങളിലും അവള് പരാജിതയായി. മൂന്നാമത്തേതില്‍ കോമളിന് വിജയം നേടാന്‍ സാധിച്ചു.
ബന്ധുക്കളും നാട്ടുകാരും എല്ലാം കോമളിനെ കുറ്റപെടുത്തിയപ്പോള്‍ മാതാപിതാക്കള്‍ മാത്രമായിരുന്നു കോമളിന് ഒപ്പം ധൈര്യം പകര്‍ന്ന് പ്രതീക്ഷയേകി നിന്നത്…
പകല്‍ മുഴുവന്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിച്ചു ഷീണിച്ചെത്തിയ ശേഷം അവള് അവളുടെ സ്വപ്നങ്ങള്‍ക്കായി ഉറക്കമൊഴിച്ച് പഠിച്ചു. ഒടുവില്‍ അവള് ജയിച്ചു തന്നെ കേറി.
കോമള്‍ ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയി ദില്ലയില്‍ ഉണ്ട്. തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ച ആദ്യ ഭര്‍ത്താവിനെ പിന്നെ അവള് ജീവിതത്തില്‍ അടുപ്പിച്ചില്ല…
കോമള്‍ പുനര്‍വിവാഹിതയാകുകയും ചെയ്തു. തന്നെ മനസിലാകുന്ന ഒരാളെ അവള്‍ക്ക് ദൈവം നല്‍കുകയും തക്ഷി എന്നൊരു പൊന്നുമോളെ ഈശ്വരന് ഇവര്‍ക്ക് കൂട്ടായി നല്‍കുകയും ചെയ്തു. ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്ന നിരവധി സ്ത്രീകള്‍ക്ക് പൊരുതാനുള്ള ഊര്‍ജം പകരുകയാണ് കോമളിന്റെ ജീവിതം.