പെൺമക്കൾക്ക് അമ്മയേക്കാൾ അച്ഛനെയാകും ഏറ്റവും കൂടുതൽ ഇഷ്ടം എന്നാണ് പൊതുവേ പറയപ്പെടുന്നത്. താൻ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അച്ഛന് കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
റിതു ദാസ്ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, ഇത് അച്ഛന് ഇഷ്ടപ്പെട്ടോ’ എന്ന് റിതു അച്ഛനോട് ചോദിക്കുന്നു. അവളോട് അച്ഛന്റെ മറുപടിയാണ് ഏറെ കൗതുകമുണർത്തുന്നത്.
അല്ലയോ എന്റെ കുട്ടീ, ഞാൻ എന്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്’ എന്ന് വളരെ നാടകീയമായി അദ്ദേഹം മറുപടി കൊടുത്തു.
അച്ഛന്റെ മറുപടി കേട്ട് റിതുവിനു നന്നായി ചിരി വന്നു. താനുണ്ടാക്കിയ ഭക്ഷണം അത്ര അടിപൊളിയൊന്നുമല്ല എന്ന് അവൾക്കുതന്നെ അറിയാം, അതുകൊണ്ട്തന്നെ അവൾക്ക് നന്നായി ചിരി വന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ പെട്ടന്ന് തന്നെ വൈറലായി. എല്ലാവരും അവളെ പ്രശംസിച്ച് രംഗത്തെത്തി. അച്ഛന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനുള്ളമനസ് കാണിച്ചല്ലോ നീ എന്നാണ് പലരും കമന്റ് ചെയ്തത്.