ദിവസേന പലതരത്തിലുള്ള വീഡിയോ വെെറലാകാറുണ്ട്. ചിലത് ചിന്തിപ്പിക്കുന്നതാകാം ചിലത് കരയിക്കുന്നതാകാം മറ്റു ചിലതാകട്ടെ ചിരിപ്പിക്കുന്നതും.
അത്തരത്തിൽ ചിരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്. ഒരു അധ്യാപകൻ കാലാസിൽ തന്റെ കുട്ടികളെ പരിചയപ്പെടുന്നതാണ് വീഡിയോ.
സാധാരണ ആദ്യമായി അധ്യാപകർ കുട്ടികളെ പരിചയപ്പെടുന്നത് കുട്ടികളെ കൊണ്ട് സെൽഫ് ഇൻട്രൊഡക്ഷൻ പറയിപ്പിച്ചിട്ടാണ്. എന്നാൽ ഈ വീഡിയോ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു പരിചയപ്പെടലാണ്.
ഇവിടെ അധ്യാപകൻ തന്റെ ലാപ്പിൽ കുട്ടികളുടെ ഫോട്ടോ കാണിച്ച് പേര് ചോദിച്ച് പരിചയപ്പെടുകയാണ്. ഫോട്ടോ കണ്ട് ക്ലാസിലെ കുട്ടികൾ ചിരിക്കുന്നത് വീഡിയോയിലുണ്ട്.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ചങ്ങാത്തമാണ് വീഡിയോയിൽ കാണുന്നത്. ഇത്രയും പൊളി ടീച്ചറെ കിട്ടിയ നിങ്ങൾ കുട്ടികൾ ഭാഗ്യം ചെന്നവരാണെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ഇടുന്നത്.
എന്നാൽ ആൺകുട്ടികളുടെ ഫോട്ടോ മാത്രമെ ഉള്ളു ഇതിൽ. ഇത് വിവേചനമാണെന്നാണ് ചില വിരുതൻമാരുടെ കമന്റ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.