സമൂഹ മാധ്യമത്തിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിൽ രസകരമായൊരു വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് ആൺകുട്ടികളാണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ എടുന്ന കുട്ടി അടുത്ത നിൽക്കുന്നത് അവന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് വീഡിയോ തുടങ്ങുന്നത്. ജീവിതത്തിൽ നമുക്ക് എന്ത് ചെയ്താലും വ്യക്തമായ പ്ലാനിംഗ് വേണമെന്ന ഉപദേശമാണ് കുട്ടികൾ വീഡിയോയിലൂടെ നൽകുന്നത്. ഇസാനിസം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്’എന്നാണ് കുട്ടി ഇസാൻ വീഡിയോയിൽ പറയുന്ന്. നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ഇസാന്.
എന്തായാലും ഇവരുടെ വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് ഇവരുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന് പെരാരി, ഫുട്ബോൾ താരം സി. കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിങ്ങനെ പോകുന്നു ഇസാന്റെ വീഡിയോയ്ക്ക് കമന്റിട്ടവരുടെ ലിസ്റ്റ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.