ആരോഗ്യത്തോടെ ജീവിക്കുക എന്നതിനേക്കാൾ സന്തോഷം വേറെ ഉണ്ടോന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനാണ് എല്ലാവരും കൊതിക്കുന്നത്.
നൂറാം വയസിലും പൂർണ ആരോഗ്യവാനായി ഇരിക്കുന്ന സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ജാക്ക് വാൻ നോർഹൈമിനെ കാണുന്പോൾ അതിശയം തോന്നും.
ജങ്ക് ഫുഡുകൾ അടക്കി വാഴുന്ന ലോകത്ത് മനുഷ്യന്റെ ആയുസുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അത്തരമൊരു ലോകത്താണ് നൂറു വയസിലും 18 ന്റെ ചുറുചുറുക്കോടെ അടിച്ചു പൊളിക്കുന്ന ജാക്ക് വാൻ നോർഹൈം.
തന്റെ100 കൊല്ലക്കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ പങ്കുവെച്ച് 100 ഇയേഴ്സ് ഓഫ് വിസ്ഡം എന്ന പേരിൽ ഒരു ബുക്ക് എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ജാക്ക് വാൻ നോർഹൈം തന്റെ ആഗോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഡാർക്ക് ചോക്കലേറ്റും തേനും താൻ ദിവസത്തിൽ രണ്ടു നേരം കഴിക്കും, വീട്ടിലെ ഭക്ഷണമാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സന്തോഷത്തോടെ ഇരുന്നാൽ നമ്മുടെ ആയുസും വർധിക്കുമെന്നാണ് ജാക്ക് പറയുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.